കോവിഡ് പോസിറ്റീവ് ആയവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല; പരീക്ഷാ മാനദണ്ഡം പുതുക്കി പി.എസ്.സി



2021 ജൂലൈ 1 മുതൽ നടത്തുന്ന പി.എസ്.സി. പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികളിൽ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവർക്ക് പരീക്ഷ എഴുതുവാനായി പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ് മുറികൾ തയ്യാറാക്കും. 

ഇവർ സർക്കാർ നിർദേശിച്ചിട്ടുളള എല്ലാ കോവിഡ് മാനദണ്ഡങ്ങളുംപാലിച്ചുകൊണ്ട് പരീക്ഷ എഴുതേണ്ടതാണ്.

 ഉദ്യോഗാർത്ഥികൾ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. ഇത്സംബന്ധിച്ച വിവരങ്ങൾക്ക് 944645483, 0471- 2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

അഭിപ്രായങ്ങള്‍