കോവിഡ് മൂലം വിഷമസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഈ കോവിഡ് 'കലവറ'. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പാവങ്ങളേയും ഇടത്തരക്കാരേയും സഹായിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾക്കാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകുന്നത്.
ഒമ്പത് പഞ്ചായത്ത് വാർഡുകളാണ് ഡിവിഷൻ പരിധിയിൽ വരുന്നത്. ഇവിടെയുള്ള കഴിയാവുന്നത്ര വീടുകളിലേക്ക് പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ എത്തിച്ച് നൽകുക എന്നതാണ് കലവറയുടെ ലക്ഷ്യം. ഡിവിഷൻ പതിനാലിലെ ഹെൽപ്പ് ഡെസ്ക്കിൻ്റെ നേതൃത്വത്തിലാണ് "കോവിഡ് കലവറ"
പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ലോക്ഡൗൺ മൂലമുണ്ടായ പ്രതിസന്ധികൾക്ക് ഒരു അയവ് വരുന്നത് വരെ 'കലവറ' അവിടെത്തന്നെ തുടരും. കലവറയിലേക്ക് ആർക്കെങ്കിലും സഹായം നൽകണമെന്നുണ്ടെകിൽ
7593032730 എന്ന നമ്പറിൽ
ബന്ധപ്പെടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ കെ ബേബി അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.