നന്തൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മീഷണറേറ്റിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലേക്ക് യംഗ് പ്രൊഫഷണൽ ആവശ്യമുണ്ട്. മാനേജ്‌മെന്റ്/റൂറൽ ഡെവലപ്‌മെന്റ്/എം.എസ്.ഡബ്ലിയൂ/എന്നീ വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം, റൂറൽ ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേതരത്തിലുള്ള ജോലികൾ കൈകാര്യം ചെയ്ത് 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. ജോലിചെയ്യുന്ന കാലയളവിൽ പ്രതിമാസ വേതനമായി 40,000 രൂപ ലഭിക്കും. വിശദവിവരങ്ങൾ www.rdd.lsgkerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ജൂൺ 19ന് വൈകിട്ട് 5 മണിക്ക് മുമ്പ് തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവനിലെ ഗ്രാമവികസന കമ്മീഷണറേറ്റിൽ ലഭ്യമാക്കണം.
Pls subscribe for daily update
job, career
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.