റോക്കറ്റ് താഴേക്കു വീണു, പതിച്ചതിവിടെ–LongMarch5B is down.

മാൽദ്വീപിനടുത്തായി ചൈനീസ് റോക്കറ്റ് പതിച്ചെന്നു വിവരം.“നിയന്ത്രണം” വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വന്നിറങ്ങി. ഏപ്രിൽ 29 ന് ചൈനയിലെ ഹൈനൻ ദ്വീപിൽ നിന്നു ആദ്യ ബഹിരാകാശ നിലയമായ ടിയാങ്‌കോംഗ് -3 ന്‍റെ മൊഡ്യൂളായ ടിയാൻഹെ കോർ മൊഡ്യൂൾ വിജയകരമായി വിക്ഷേപിച്ച റോക്കറ്റാണ് ലോംഗ് മാർച്ച് 5 ബി. ‘സ്വർഗീയ കൊട്ടാരം" എന്നർഥമുള്ള 22.5 മെട്രിക് ടൺ ഭാരമുള്ള ടിയാങ്‌ഗോങ് വിജയകരമായി എത്തിച്ചെങ്കിലും 18 മെട്രിക് ടൺ ഭാരമുള്ള റോക്കറ്റ് ഭാഗം നിയന്ത്രണം വിട്ടു ഭൂമിയിലേക്കു പതിക്കുകയായിരുന്നു കഴിഞ്ഞ തവണയും ലോംഗ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ ഭൂമിയിലേക്കു പതിച്ചിരുന്നു. 98 അടി നീളവും 16.5 അടി വീതിയുമുള്ള ഈ സ്പേസ് ജങ്ക് എവിടെ പതിക്കുമെന്നുള്ള കണക്കുകൂട്ടലുകൾ നടത്തുകയാണ് ശാസ്ത്ര ലോകം. 1- ചാങ് സെങ് 5 അഥവാ സിഎസ് 5 എന്ന ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിവ്‍ നിർമ്മിച്ചത് ചൈനീസ് എയറോ സ്പേസിന്രെ സബ്സിഡയറി കമ്പനിയാണ് ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കൾ ടെക്നോളജിയാണ്. ചൈനീസ് സിവിൽ വാറിനെ അനുസ്മരിപ്പിക്കുന്ന ലോംങ് മാർച്ച് എന്ന നാമമാണ് അതിനു നൽകിയത്. LongMarch5B is dow, Re Entry, chinese Rocket

അഭിപ്രായങ്ങള്‍