പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയുന്നതിനും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം. കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല ഡോ. നിരണ്‍ ബാബുവിനാണ്. രണ്ടു ഷിഫ്റ്റുകളിലായിട്ടാണ് ജീവനക്കാര്‍ കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്.
കോവിഡ് ബാധിതര്‍ക്ക് ആശുപത്രി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ കിടക്കകള്‍ ആവശ്യം വരുന്ന സാഹചര്യങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
ആശാ പ്രവര്‍ത്തകരുടെ സേവനം, ചികിത്സ, വാക്സിനേഷന്‍ വിവരങ്ങള്‍, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങള്‍, ആംബുലന്‍സ് സേവനം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമിലൂടെ അറിയാന്‍ സാധിക്കും.
ഗൃഹചികിത്സയിലുള്ള രോഗികള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയിലേക്കു മാറേണ്ട സാഹചര്യം ഉണ്ടായാലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കാവുന്നതാണ്. മേയ് ആദ്യ ആഴ്ച്ചയില്‍ തന്നെ 1500 ഓളം ഫോണ്‍ കോളുകള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിയിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2228220, 0468 2322515.
ഓക്‌സിജന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ഓക്‌സിജന്‍ വാര്‍ റൂമിലേക്കും വിളിക്കാം. ഫോണ്‍: 8547715558
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.