മുതലമൈച്ചർ ആയി സ്റ്റാലിൻ, കരുണാനിധിയുടെ ചിത്രം, എസ് എന്ന മുദ്രയുള്ള മോതിരം ; വീഡിയോ കാണാം-tamilnadu cm

 തമിഴ്നാട് മുഖ്യമന്ത്രി ആയി സ്ഥാനമേറ്റ് സ്റ്റാലിൻ. മേശപ്പുറത്തും പിന്നിലും കരുണാനിധിയുടെ ചിത്രം. എസ് എന്ന മുദ്രയുള്ള മോതിരം കൈയ്യിൽ..


മൂന്നുവര്‍ഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിന്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്. രാവിലെ 9 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു. പുതിയ 33 മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറി. എം.കെ സ്റ്റാലിന് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല.234 അംഗ സഭയില്‍ 133 സീറ്റുമായി ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷമുണ്ട്. ... തമിഴ്നാട്ടില്‍ 234 നിയമസഭാമണ്ഡലങ്ങളും 6.29 കോടി വോട്ടര്‍മാരുമുണ്ട്. 72 ശതമാനമായിരുന്നു പോളിങ്.എ.ഐ.എ.ഡി.എം.കെ.യില്‍ ബി.ജെ.പി., പി.എം.കെ. തുടങ്ങിയ പാര്‍ട്ടികള്‍ സഖ്യകക്ഷികളായി. ഡി.എം.കെ.യോടൊപ്പം കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., എം.ഡി.എ എന്നീ കക്ഷികളും നിലയുറപ്പിച്ചു. തൗസൻഡ് ലൈറ്റ്സിൽനിന്നു നിരവധി തവണ ജയിച്ചിട്ടും ഇത്തവണ സ്റ്റാലിൻ തന്റെ മണ്ഡലം കൊളത്തൂരിലേക്കു മാറ്റുകയായിരുന്നു. കൊളത്തൂർ മണ്ഡലം രൂപീകരിച്ച 2011 ലെ ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ 2734 വോട്ടിന്‌ ജയിച്ച സ്‌റ്റാലിൻ കഴിഞ്ഞ തവണ ഭൂരിപക്ഷം 37,730 ആയി ഉയർത്തി. എം കെ സ്റ്റാലിന്‍- ജീവിതം, സിനിമ, രാഷ്ട്രീയം tamilnadu cm

അഭിപ്രായങ്ങള്‍