തിരുവനന്തപുരം വാര്‍ത്ത
സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാം
സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് അപ്പപ്പോള്‍തന്നെ നടപടി ഉണ്ടാകും.
തിരുവനന്തപുരം 9495124586, 9447865209
സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്, ഡിഗ്രി/ എംസിഎ / ബി.എസ് സി / എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി സി എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.അവസാന തീയതി ജൂണ്‍ 15. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447402630, 8547005034, 0469 2677890, 2678983.
നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോജക്ടുകള്‍
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടെക്ക് ഫെസ്റ്റിലേക്ക് മത്സരിക്കുന്നതിനായി ബി.ടെക്ക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോജക്ടുകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.