പ്ലാവിൽ കയറി ഇലകൾ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ, ഡിവൈഎഫ്ഐക്കാരാ..മിണ്ടാപ്രാണികൾക്കാണ്...

എ എ റഹീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ– പ്ലാവിൽ കയറി ഇലകൾ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ,ഡിവൈഎഫ്ഐക്കാരാ. നാട്ടിൽ ഒരു കുടുംബത്തിൽ എല്ലാവർക്കും കോവിഡ്.അവർക്കുള്ള മരുന്നും ഭക്ഷണവും മാത്രം ഉറപ്പായാൽ പോരല്ലോ,മിണ്ടാപ്രാണികളുടെ ജീവനും പ്രധാനമാണല്ലോ.വീട്ടുകാർ അടുത്തുള്ള ഡിവൈഎഫ്ഐക്കാരോട് ആവശ്യം അറിയിച്ചു.പിന്നെയെല്ലാം ഈ ചിത്രങ്ങളിലുണ്ട്. തെരുവ് നായകൾക്കും,പക്ഷികൾക്കും കൂടി നിങ്ങൾ ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്ന പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ പിള്ളേർ ഇതല്ലാതെ മറ്റെന്തു ചെയ്യാൻ.. തിരുവനന്തപുരം ജില്ലയിലെ,വിതുര ബ്ലോക്കിലെ പാലോട്, കരിമൺകോട് യൂണിറ്റിലെ സഖാക്കളാണ് മിണ്ടാപ്രാണികൾക്കായി മരം കയറിയത്. പ്രിയസഖാക്കൾക്ക് അഭിവാദ്യങ്ങൾ❤️

#ഞങ്ങളുണ്ട് പ്ലാവിൽ കയറി ഇലകൾ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ,ഡിവൈഎഫ്ഐക്കാരാ. നാട്ടിൽ ഒരു കുടുംബത്തിൽ...

Posted by A A Rahim on Sunday, May 9, 2021

അഭിപ്രായങ്ങള്‍