വീട്ടിൽ സ്വയം കോവി‍ഡ് പരിശോധിക്കാം, ദാ ഇങ്ങനെ



കോവിഡ് പരിശോധന ഇനി വീട്ടിലും; കോവി സെൽഫ് കിറ്റിന് അനുമതി നൽകി ഐ സി എം ആർ. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈലാബ് എന്ന കമ്പനിയാണ് പരിശോധന കിറ്റ് തയാറാക്കിയത്. റാപ്പിഡ് ആന്റിജൻ പരിശോധനയുടെ മാതൃകയാണ് പിന്തുടരുന്നത്. ഒരു കിറ്റിന് 250 രൂപയാണ് വില. നിലവിൽ ഒരു ആഴ്ച 70 ലക്ഷം കിറ്റുകൾ വരെ ഉത്പാദിപ്പിക്കാൻ കമ്പനിക്ക് കഴിയും. അടുത്ത ആഴ്ചകളിൽ ഇത് ഒരു കോടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.


വീട്ടിൽ നടത്തുന്ന ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്ന രോഗ ലക്ഷണമുള്ള എല്ലാവരും ആർടിപിസിആർ പരിശോധന നടത്തണമെന്നും ഐസിഎംആർ മാർഗനിർദേശം,

ടെസ്റ്റിങ് കിറ്റ് മൈലാബിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചേര്‍ന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോക്താവ് പോസിറ്റീവ് ആയാല്‍ തുടര്‍ നടപടിക്രമങ്ങളിലേക്കു കടക്കാനു സഹായിക്കും. പ്രീ-ഫിൽഡ് എക്സ്ട്രാക്ഷൻ ട്യൂബ്, അണുവിമുക്തമായ നാസൽ സ്വാബ്, ഒരു ടെസ്റ്റിംഗ് കാർഡ്, ബയോ ഹാസാർഡ് ബാഗ് എന്നിവയാണ് കിറ്റിലുള്ളത്. 


1. കോവിസെൽഫ് ആപ്പ് ഡൗൺലോഡ് ചെയ്യുക


2. കൈകൾ വൃത്തിയായി കഴുകുക


3. പൗച്ച് തുറന്ന് പരിശോധനാ ഉപകരണങ്ങൾ തയ്യാറാക്കുക


4 ബഫർ ട്യൂബ്, തിരിശ്ചീനമായി ഉറപ്പിക്കുക. എക്സ്ട്രോക്ഷൻ ബഫർ മുകളിലായി വരണം


5. അകത്തു നിറച്ചിരിക്കുന്നവ താഴെ വീഴാതെ , ട്യൂബ്  തുറക്കുക


6. സ്വാബ് പുറത്തെടുക്കുക, സ്വാബിന്റെ അറ്റത്ത് ഉറപ്പായും തൊടരുത്. 


7 മൂക്കിനകത്ത് 2 മുതൽ 4 സെമീ വരെ കടത്തി ചലിപ്പിച്ച് വേണം സ്വാബ് എടുക്കാൻ


8. ഓപ്പൺ ചെയ്ത് അഞ്ച് മിനിട്ടിൽ കൂടുതൽ ഡിവൈസ് വയ്ക്കരുത്


9. ലഭിച്ച സ്വാബ് എക്സ്ട്രാക്ഷൻ ട്യൂബിനുള്ളിൽ ചുറ്റിച്ച് അതിലുള്ള ദ്രാവാകവുമായി കൂടിച്ചേരാൻ അനുവദിക്കണം. 


10.ട്യൂബ് മുറുക്കി അടക്കുക. എക്സ്ട്രാക്ഷൻ ട്യൂബിൽ നിന്ന് രണ്ട് തുള്ളി ടെസ്റ്റിംഗ് കാർഡിലേക്ക് ഒഴിക്കുക


11. ടെസ്റ്റിംഗ് കാർഡിൽ രണ്ട് വര തെളിയുകുയാണെങ്കിൽ പോസിറ്റീവ് ആയിരിക്കും. ഒന്ന് ആണെങ്കിൽ നെഗറ്റീവും.( കൈകാര്യം ചെയ്യുന്നതിലെ അപാകതകൾ റിസൽട്ട് നെഗറ്റീവ് ആക്കിയേക്കാം, ലക്ഷണങ്ങളുള്ളവർ അർടിപിസിഅർ ചെയ്യണമെന്നാണ് മാർഗരേഖ)


അഭിപ്രായങ്ങള്‍