ആയുർവേദ വിഭാഗം നിരവധി പദ്ധതികളാണ് കോവിഡ് കാലത്ത് അവതരിപ്പിച്ചത് ഏതൊക്കെ എന്ന് നോക്കാം– സ്വാസ്ഥ്യം പദ്ധതി– 60 വയസ്സിനു മുകളിലുള്ളവർക്ക് പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതി, ആയുർവേദ കേന്ദ്രവുമായി ബന്ധപ്പൊടാം. 60 വയസ്സിനു താഴെയുള്ളവർക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ സൗജന്യമായി നൽകുന്നു.
അമൃതംപദ്ധതിയിൽ ക്വാറന്റീനിലും ഐസലേഷനിലും കഴിയുന്നവർക്ക് മരുന്നുകൾ എത്തിക്കുന്ന പദ്ധതി. ഭേഷജം : കോവിഡ് പോസിറ്റീവായവർക്ക് മരുന്നുകൾ എത്തിച്ചു നൽകുന്നു.രോഗിയുടെ അവസ്ഥ കൃത്യമായി മോണിറ്റർ ചെയ്യുകയും, ഔഷധങ്ങൾ നല്കുകയും, ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാൽ കൃത്യമായി റെഫർ ചെയ്യുകയും ചെയ്യുന്നു.,,
കോവിഡാനന്തര ചികിത്സകൾക്കായി പുനർജനി പദ്ധതിയും. കോവിഡ് രോഗമുക്തരായവരിൽ ഉണ്ടാകുന്ന ശാരീരിക- മാനസിക ,വൈഷമ്യതകൾക്കാവശ്യമായ ഔഷധങ്ങൾ അടുത്ത 3 മാസത്തേക്ക് നല്കികൊണ്ട് സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കാനുള്ള പദ്ധതി...
നിങ്ങളുടെ തൊട്ടടുത്ത ഗവൺമെൻ്റ് ആയുർവേദാശുപത്രി വഴി നിങ്ങൾക്കീ സേവനങ്ങൾ ലഭ്യമാണ്.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സർക്കാർ–സ്വകാര്യ മേഖലകളിലെ ഡോക്ടർമാരുമായി ചേർന്ന് രൂപംകൊടുത്ത പദ്ധതിയാണ് ആയുർ ഹെൽപ്. മുഴുവൻ സമയവും ഈ സേവനം ലഭ്യമാണ്. ടെലി കൺസൽട്ടേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്. വിളിക്കേണ്ട നമ്പർ: 7034940000
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.