കുറെ നേടുമ്പോൾ നമുക്ക് ഇഷ്ടമുള്ള കുറെ ഉപേക്ഷിക്കേണ്ടിവരും: പൂയംകുട്ടി കാടുകളിലെ ലാലേട്ടന്റെ ആ നടത്തം

സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂർ ആ ഓർമ്മ പങ്കു വയ്ക്കുന്നു. ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ. ശിക്കാർ ഷൂട്ട്‌ നടക്കുമ്പോൾ ഒരു ദിവസം ലാലേട്ടൻ ഒരാഗ്രഹം പറഞ്ഞു, പൂയംകുട്ടി കാടുകളിലാണ് ഷൂട്ട്‌. നമുക്കൊന്ന് നടന്നാലോ... വളെരെ ചെറിയ ഒരാഗ്രഹം. ഞാനും കൂടെ കൂടി, ഈറ്റ കൊണ്ടുവരുന്ന ചെറിയ വഴിയിലൂടെ കാടിനകത്തേക്കായിരുന്നു നടത്തം. ഒരു കിലോമീറ്ററോളം നടന്നു.. പിന്നെയും ഒരു കൊച്ചു കുട്ടിയെ പോലെ ലാലേട്ടൻ മുന്നോട്ട് തന്നെ. ലാലേട്ടന്റെ ഇഷ്ടത്തോടെയുള്ള നടത്തം കണ്ടപ്പോൾ ഞാനും നടന്നു കൂടെ. ഏകദേശം രണ്ടു കിലോമീറ്റർ കടന്നു കാണും, കാടിനകത്താണ് ഞങ്ങൾ. ഞാൻ പറഞ്ഞു.. ലാലേട്ടാ തിരിച്ചു നടക്കാം, കുറച്ചു കൂടെ പൂവാം.. എന്നായിരുന്നു മറുപടി. പിന്നെ തിരിഞ്ഞു നിന്നു എന്നോടായി, എത്ര കാലമായി നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്ന് നടന്നിട്ട്... കുറെ നേടുമ്പോൾ നമുക്ക് ഇഷ്ടമുള്ള കുറെ ഉപേക്ഷിക്കേണ്ടിവരും... പിന്നെയും നടന്നു മുന്നിലേക്ക്‌ കുറച്ചു ദൂരം കൂടെ... ആ മഹാ നടന്റെ കൗതുകത്തോടെയുള്ള നടത്തം... ഇന്നും മനസ്സിൽ ഉണ്ട്.. ജന്മദിനാശംസകൾ.... വിനോദ് ഗുരുവായൂർ.

അഭിപ്രായങ്ങള്‍