മക്കളെ ഓൺലൈൻ ക്ലാസിനുവിട്ട് പൊലീസ്സ്റ്റേഷനിൽ പോകാനൊരുങ്ങി, മകൻ തിരിച്ചെത്തിയപ്പോൾ ഞെട്ടി

 


നെടുമങ്ങാട്∙ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു ശ്രീവത്സം വീട്ടിൽ ഷീജാകുമാരി (48) ആണ് കൊല്ലപ്പെട്ടത്. ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് സതീശൻ  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.  വഴക്കിനെത്തുടർന്ന്പൊലീസ് വീട്ടിൽ എത്തി. രണ്ട് മക്കൾ ഉൾപ്പെടെ നാല് പേരും സ്റ്റേഷനിൽ എത്തണമെന്ന് നിർദേശിച്ച് പൊലീസ് മടങ്ങി. 

 മക്കളെ സമീപത്തെ ബന്ധുവീട്ടിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറഞ്ഞുവിട്ട് ദമ്പതികൾ തങ്ങൾ മാത്രം സ്റ്റേഷനിൽ പോകാമെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് പോകാനുള്ള തയാറെടുപ്പിന് ഇടയിൽ  ഭർത്താവും ഭാര്യയും തമ്മിൽ വഴക്കുകൂടിയെന്ന് പൊലീസ്. 

 വഴക്കിന് ശേഷമാണ് മക്കൾ  ബന്ധു വീട്ടിലേക്ക് പോകുന്നത്. മകൻ ഇടയ്ക്കു തിരികെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീജാകുമാരിയുടെ കഴുത്തിലും തലയിലും വെട്ടേറ്റെന്ന് നെടുമങ്ങാട് പൊലീസ്  പറഞ്ഞു.

അഭിപ്രായങ്ങള്‍