പിണറായി വിജയൻ– ചരിത്രം– രാഷ്ട്രീയം– ജീവിതം
കേരളത്തിലെ ഇടതുപക്ഷ സർക്കാരിലെ നിലവിലെ കാവൽ മുഖ്യമന്ത്രിയാണ് പിണറായി വിജയ– കേരളത്തിന്റെ പന്ത്രണ്ടാം മുഖ്യമന്ത്രിയും. റആഭ്യന്തരം, വിജിലൻസ്, ഐ.ടി., യുവജനക്ഷേമം, അച്ചടി, എന്നീ വകുപ്പുകളും പിണറായി വിജയനാണ് കൈകാര്യം ചെയ്യുന്നത്.
1998 മുതൽ 2015 വരെ സിപിഎം കേരളം ഘടകത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനത്തിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. കണ്ണൂർ സെൻട്രൽജയിലിൽ അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1970ലാണ് കൂത്തുപറമ്പിൽ നിന്നും കേരള നിയമന സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.
1945 മേയ് 24-ന് കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിൽ കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായാണ് വിജയൻ ജനിച്ചത്.
പിണറായി ശാരദ വിലാസം എൽ പി സ്കൂളിലും പെരളശേരി ഗവ.ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായിരുന്നു. പ്രീ- യൂണിവേഴ്സിറ്റി കോഴ്സിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്നു വിദ്യാഭ്യാസം തുടർന്നു.
2016-ൽ നടന്ന പതിനാലാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ധർമടത്ത് നിന്ന് മത്സരിച്ച് ജയിച്ചു. നിയമസഭയിൽ ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 2016 മെയ് 25 ന് കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.