ഒന്നരമണിക്കൂർ തരക്കേടില്ലാത്ത അനുഭവം നൽകാൻ എന്തായാലും സാധിക്കുന്നുണ്ട്.
മുന്നേ മൂന്ന് നടൻമാർ മാത്രമുള്ള ഒരു സിനിമ, സീ യു സൂണിന് പിന്നാലെ ഒടിടി റിലീസായി എത്തുന്ന ഫഹദ് ഫാസില്‍ ചിത്രം. പേരു പറയുന്നതുപോലെ അൽപ്പം ഡാർക്ക് സബ്ജക്ട്. അലക്സ് പാറയില്‍ എന്ന യുവ നോവലിസ്റ്റും സുഹൃത്തും അഭിഭാഷകയുമായ അര്‍ച്ചന പിള്ളയുമൊത്തുള്ള ഒരു യാത്രയിൽ ഒരു ബംഗ്ളാവിൽ എത്തുന്നതും അവിടെ ഒരാളെ കണ്ടു മുട്ടുന്നതുമാണ് കഥാതന്തു.ഒന്നരമണിക്കൂർ തരക്കേടില്ലാത്ത അനുഭവം നൽകാൻ എന്തായാലും സാധിക്കുന്നുണ്ട്.
ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പതിഞ്ഞ തുടക്കം ഉദ്വോഗം ജനിപ്പിക്കുന്ന, എന്നാൽ അൽപ്പം നാടകീയമായ കഥ പറച്ചിൽ. ഇടയ്ക്ക് ത്രില്ലറാണോ, ഹൊറർ ആണോ എന്നൊക്കെ തോന്നിക്കുന്ന രംഗങ്ങൾ എന്നിവയാണ് ചിത്രത്തിലുള്ളത്.
ആറ് കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിന്‍ ഷാഹിറും ഫഹദ് ഫാസിലും സംസാരിക്കുന്നതായിരുന്നു ട്രെയിലറിലെ വിഷയം, അതിനോടനുബന്ധുച്ചു തന്നെയാണ് സിനിമയും പോകുന്നത്.
ഡയലോഗിലെ അതി നാടകീയത ചിത്രത്തിൽ അൽപ്പം മുഴച്ചു നിൽക്കുന്നുവെന്ന് ഏവരും പറയുന്നു. കളർ ഗ്രേഡിങും ക്യാമറ വർക്കും മനോഹരമായിരിക്കുന്നു. ജോമോന്‍ ടി ജോണിന്റെ ക്യാമറയും ശ്രീരാഗ് സജിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിനെ ഇടയ്ക്ക് മറ്റൊരു ലെവലിലേക്കു ഉയർത്തുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ,പ്ലാന്‍ ജെ.സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് നിര്‍മ്മാണം.
Irul movie cast: Fahadh Faasil, Soubin Shahir, Darshana Rajendran
Irul movie director: Naseef Yusuf Izuddin
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.