ഒപ്പ്– funny Story Malayalam-1


പികു...

സ്‌കൂളിൽ പഠിക്കുമ്പോൾ പ്ളസ്ടു ഒക്കെ ആയപ്പോൾ അല്‍പ്പം ഉഴപ്പ് ഒക്കെ തുടങ്ങി. പിന്നെയാണ് പണികിട്ടാന്‍ തുടങ്ങിയത് പ്രോഗ്രസ് കാര്‍ഡ് വീട്ടില്‍ കാണിക്കാന്‍ പറ്റാതിയി. സെഡ് വരെയുള്ള അക്ഷരങ്ങള്‍ പ്രോഗ്രസ് കാര്‍ഡിലും തലയ്ക്കു മുകളിലും തൂങ്ങിക്കിടന്നു. എങ്ങനെ രക്ഷപ്പെടുമെന്നു തല പുകയ്ക്കാനൊന്നും പോയില്ല. നല്ലൊരു ഒപ്പുമിട്ടു കൊടുത്തു. 


രണ്ടു മൂന്നു ടേം സുഖമായി രക്ഷപ്പെട്ടു. ഒരു തവണ അത്യാവശ്യം നല്ല മാര്‍ക്ക് വാങ്ങി ഞാന്‍ എന്നെത്തന്നെ ഞെട്ടിച്ചു. അച്ചന്റെ കൈയ്യിൽ അഭിമാനത്തോടെ കാഡ്ർ കൊടുത്തു. പിറ്റേന്നു സ്കൂളിൽ  പ്രോഗ്രസ് കാര്‍ഡ് വാങ്ങി നോക്കി. ഒരു ദാക്ഷിണ്യവുമില്ലാതെ വീട്ടില്‍ നിന്ന് ആളെ വിളിക്കാന്‍ എച്ച്ഒഡി പറഞ്ഞു. വീട്ടില്‍ നിന്നു ആളു വന്നു. കാരണം ചോദിച്ചപ്പോഴാണ് ഞെട്ടിയത്. കള്ളയൊപ്പാണത്രെ പ്രോഗ്രസ് കാർഡിൽ ഇട്ടത്...

അഭിപ്രായങ്ങള്‍