ഇതൊന്നു കാണുകയും ഷെയർ ചെയ്യാതിരിക്കുകകയും ചെയ്യരുതേ, സിനിമാ പോസ്റ്റുകൾക്കിടയിൽ ഈ നന്മ മുങ്ങിപ്പോകരുതേ
കോട്ടയം മണർകാട് വ്യാപാരി വ്യവസായ ഏകേപന സമിതി സസ്പെൻഡഡ് കോഫി പദ്ധതി അവതരിപ്പിക്കുകയാണ്. വിദേശങ്ങളിലൊക്കെ ഉള്ള ഈ പദ്ധതി നമ്മുടെ നാട്ടിലും നന്മയായി അവതരിക്കുന്നു.
തങ്ങളുടെ പക്കലുള്ള ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും അതില്ലാത്തവർക്കു കൂടി പങ്കുവയ്ക്കാനുള്ള ഒരു മാർഗം, മറുകൈ അറിയാതെ വിശക്കുന്നവരെ സഹായിക്കാനുതകുന്ന പുതു വഴി.
ഇറ്റലിയിലാണ് ഈ പദ്ധതിയുടെ മാതൃക ആദ്യമായി നടപ്പിൽ വരുത്തിയത് കോഫി ഷോപ്പുകളിലെത്തു ന്നവർ ഒരു കാപ്പി കുടിച്ച ശേഷം രണ്ട് കാപ്പിയുടെ പണം നൽകുന്നു.
നിങ്ങൾ കാപ്പിക്കടയിൽ കയറിയെന്നു കരുതുക– ഓർഡർ ചെയ്യുന്നു. 2 കാപ്പി– 1 സസ്പെൻഡ്. വിത്തൗട്ടല്ല... സസ്പെൻഡ്..
ആ കാപ്പി സസ്പെൻഡ് കാപ്പിയായി കണക്കാക്കപ്പെടും.
പണമില്ലാത്ത ഒരാളെത്തി സസ്പെൻഡ് കോഫി ചോദിച്ചാൽ അതു നൽകും.
ഭക്ഷണം അഥവാ കോഫി തത്കാലം സസ്പെൻഡ് ചെയ്യുന്നുവെന്ന് പറയാം.
ഭക്ഷണം കഴിക്കാൻ പോക്കറ്റിൽ പണമില്ലാത്തവർക്കു ആരുടെയും മുന്നിൽ കൈനീട്ടാതെ അഭിമാനത്തോടെ തന്നെ ആഹാരം കഴിക്കാം.
നേപ്പിൾസിലെ തൊഴിലാളി വർഗമാണത്രെ ഈ സംവിധാനം തുടങ്ങി വച്ചത്. 2010 ലെ ഒരു അക്കൗണ്ട് അവകാശപ്പെടുന്നത് ഈ പാരമ്പര്യം 100 വർഷത്തിലേറെ പഴക്കമുള്ളതാണെന്നാണ് കരുതുന്നത് , 2013 മാർച്ചിൽ, ജോൺ സ്വീനി "സസ്പെൻഡ് ചെയ്ത കോഫികൾ" എന്നതിനായി ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചു,
ഇത് 2015 ആയപ്പോഴേക്കും 34 രാജ്യങ്ങളിൽ 15 ദശലക്ഷത്തിലധികം സസ്പെൻഡഡഡ് കോഫികൾ ആളുകൾ നീക്കി വച്ചു.
2013 ജൂലൈ 22 ന്, കാനഡയിലെ എഡ്‌മോണ്ടനിലെ ഒരു അജ്ഞാത ഉപഭോക്താവ് കനേഡിയൻ കോഫി ശൃംഖലയായ ടിം ഹോർട്ടൺസിൽ 500 കോഫികൾക്ക് പണം നൽകി. ഇത് മൊത്തം 30 സ്ഥലങ്ങളിൽ ട്രെൻഡിങ്ങായി , 10,000 കപ്പ് കാപ്പിയാണ് വിതരണം ചെയ്യപ്പെട്ടത്.
ഹാംഗറിലെ റൊട്ടി
തുർക്കിയിൽ, "ഹാംഗറിലെ റൊട്ടി" അല്ലെങ്കിൽ "താൽക്കാലികമായി നിർത്തിവച്ച റൊട്ടി" എന്നർത്ഥം വരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യമുണ്ട്. രണ്ട് റൊട്ടിക്ക് പണം നൽകുകയും മറ്റൊന്ന് മറ്റൊരാൾക്ക് തൂക്കിയിടുകയും ചെയ്യുന്നു.
രസകരമായ പ്രേത കഥകൾ വായിക്കാൻ ഒരു ആപ്പ്–https://play.google.com/store/apps/details?id=horror.malayalam
വെബ്സൈറ്റ്–www.horrormalayalam.in
Photo by Julia Sakelli from Pexels
suspended coffee kottayam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.