സനുമോഹൻ കർണാടകയിൽനിന്നു പിടിയിൽ, വൈഗയുടെ മരണത്തിനുത്തരവാദി ആര്?


 ഏറെ ദുരൂഹതകളുയർത്തിയ വൈഗയുടെ മരണത്തിലും സനുമോഹനെന്ന പിതാവിനെ കാണാതായ കേസിലും വഴിത്തിരിവ്. കർണാടകയിൽ സനുമോഹൻ പിടിയിലായതായി സൂചന.  കർണാടക കൊല്ലൂരിലെ ലോഡ്ജിൽ സനു മോഹനെ കണ്ടെത്തി.ിരുന്നു. 


സംഭവം ഇങ്ങനെ



1.കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹനെ(40)യും മകൾ വൈഗയെയും (13) മാർച്ച് 20ന് ആണു കാണാതായത്. 


2. പിറ്റേന്ന്, വൈഗയെ മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 


3. മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെയാളാണ് സനുമോഹനെന്ന് പിന്നീട് കണ്ടെത്തി.......


4. സനുവിനായി തമിഴ്നാട്ടിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.


5.വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി പരിശോധനഫലം പുറത്തുവന്നു. 


6. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണു വഴിത്തിരിവുണ്ടായത്.


7. സനുമോഹൻ പിടിയിലായതോടെ പതിമൂന്നുകാരി വൈഗയുടെ മരണ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണു അടുത്തബന്ധുക്കൾ. 





അഭിപ്രായങ്ങള്‍