ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിനുളള പുതിയ മാര്‍ഗരേഖ (26-4) ഇങ്ങനെ...

 


1. മൂന്ന് ദിവസമായി പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗ തീവ്രത കുറഞ്ഞവരെ ഹോം ഐസൊലേഷനില്‍ തുടരുന്നതിന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതാണ്.

2. ലക്ഷണം തുടങ്ങിയ ദിവസം മുതല്‍ 17 ദിവസത്തേയ്ക്കും, ലക്ഷണം ഇല്ലാത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസം മുതല്‍ 17 ദിവസത്തേയ്ക്കുമാണ് വീട്ടില്‍ ഐസൊലേഷനില്‍ കഴിയേണ്ടത്.

3. വീട്ടില്‍ കഴിയുമ്പോഴും നെഞ്ചുവേദന, മയക്കം, കഫത്തിലോ മൂക്കിലെ സ്രവത്തിലോ രക്തം കാണുക, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസ്സം തുടങ്ങിയ അപായ സൂചനകള്‍ ശ്രദ്ധിക്കുക.

5.  വിശ്രമത്തില്‍ ഇരിക്കുമ്പോള്‍ രക്തത്തിലെ ഓക്സിജന്‍റെ അളവ് 94% ല്‍ കുറയുകയോ 6 മിനിട്ട് നടന്ന ശേഷം 91% ല്‍ കുറയുകയോ ചെയ്താല്‍ ദിശയില്‍ വിളിക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയും ചെയ്യണം


ലക്ഷണങ്ങള്‍ കണ്ടാല്‍ ദിശ 1056 -ല്‍ വിളിക്കുകയോ ഡിസ്ചാര്‍ജജ് നല്‍കിയ ആശുപത്രിയില്‍ അറിയിക്കുകയോ ചെയ്യുക.

അഭിപ്രായങ്ങള്‍