തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്തും; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല..
1. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
2. പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങള്‍എന്നിവിടങ്ങളിലെസംഘാടകര്‍, ക്ഷേത്രംജീവനക്കാര്‍, ആനപാപ്പാന്‍മാര്‍, വാദ്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക.
പൂരത്തില്‍ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടേയും, ഘടകക്ഷേത്രങ്ങളുടേയും ഭാരവാഹികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.
1. തൃശൂര്‍പൂരത്തില്‍പങ്കെടുക്കുന്നവാദ്യക്കാര്‍, സഹായികള്‍,ദേവസ്വംഭാരവാഹികള്‍, ക്ഷേത്രംജീവനക്കാര്‍തുടങ്ങിയവര്‍ക്കെല്ലാംപാസ്നല്‍കുന്നതിനുള്ളചുമതല അതാത് ദേവസ്വം ഭാരവാഹികള്‍ക്ക് ആയിരിക്കും. ഓരോ ദേവസ്വങ്ങളും വിതരണം ചെയ്യുന്ന പാസ്സിന്‍റെ എണ്ണം അതാത് ദേവസ്വങ്ങള്‍ മുന്‍കൂട്ടി, ജില്ലാ പോലീസ് മേധാവിയെ അറിയിച്ച്, അനുവാദം വാങ്ങി, ആയവ നിര്‍ദ്ദിഷ്ട മാതൃകയില്‍ പ്രിന്‍റ് ചെയ്യേണ്ടതാണ്. (പാസ്സിന്‍റെ മാതൃക പങ്കാളികളായ എല്ലാ ദേവസ്വങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.) ഇതില്‍ ഫോട്ടോയും, പേരും മൊബൈല്‍ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
2. പൂരം ദിവസത്തിന് 72 മണിക്കൂറിനുള്ളില്‍ RTPCR ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ മാത്രമേ ദേവസ്വങ്ങള്‍ മുമ്പാകെ പാസ്സിന് അപേക്ഷിക്കാവൂ.
3. ദേവസ്വം അധികൃതര്‍ നല്‍കാനുദ്ദേശിക്കുന്ന പാസ്സുകളും അനുബന്ധ രേഖകളും 22.04.2021 തിയതി രാവിലെ 10 മണിക്കുമുമ്പായി സ്പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇതേക്കുറിച്ച് സ്പെഷല്‍ബ്രാഞ്ച് അന്വേഷണം നടത്തി, അപേക്ഷകര്‍ സമര്‍പ്പിച്ചിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ യോഗ്യമായതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം ദേവസ്വം അധികൃതര്‍ക്ക് പാസ്സുകള്‍ വിതരണത്തിനായി തിരികെ നല്‍കുന്നതാണ്. ഈ പാസ്സുകള്‍ മാത്രമേ ദേവസ്വം അധികൃതര്‍ വിതരണം നടത്താവൂ
തിരുവമ്പാടി, പാറമേക്കാവ് വിഭാഗത്തിന്‍റേയും ഘടകക്ഷേത്രങ്ങളുടേയും പൂരം പ്രവേശനം സംബന്ധിച്ച അറിയിപ്പ്
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൌണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും താഴെ പറയുന്ന 8 സ്ഥലങ്ങളിലൂടെ മാത്രമേ പ്രവേശനമുണ്ടാകൂ. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ പാസ്സ് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
1. എംജി റോഡ്.
2. ഷൊര്‍ണൂര്‍ റോഡ്
3. ബിനി ജംഗ്ഷന്‍
4. പാലസ് റോഡ്
5. കോളേജ് റോഡ് (ഹോസ്പിറ്റല്‍) ജംഗ്ഷന്‍
6. ഹൈറോഡ്
7. എം ഓ റോഡ്
8. കുറുപ്പം റോഡ്
നഗരഭാഗത്തുള്ള താമസക്കാര്‍ക്കുള്ള അറിയിപ്പ്.
നഗരഭാഗത്തുള്ള ഫ്ലാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ഇവിടങ്ങളില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.
പൂരത്തോടനുബന്ധിച്ച് 23.04.2020 തിയതി സ്വരാജ് റൌണ്ടിലും, റൌണ്ടിലേക്ക് പ്രവേശിക്കുന്ന താഴെപറയുന്ന ഔട്ടര്‍ സര്‍ക്കിള്‍ റോഡുകള്‍ മുതല്‍ സ്വരാജ് റൌണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ് മാളുകളും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നതല്ല.
ഔട്ടര്‍ സര്‍ക്കിള്‍ റോഡ്
എംജി റോഡ് ശങ്കരയ്യ റോഡ് ജംഗ്ഷന്‍ - പൂങ്കുന്നം ജംഗ്ഷന്‍ - പാട്ടുരായ്കല്‍ - അശ്വിനി ജംഗ്ഷന്‍ - ചെമ്പൂക്കാവ് ആമ്പക്കാടന്‍ മൂല പൌരസമിതി ജംഗ്ഷന്‍ - മനോരമ സര്‍ക്കിള്‍ - മാതൃഭൂമി സര്‍ക്കിള്‍ - വെളിയന്നൂര്‍ - റെയില്‍വേ സ്റ്റേഷന്‍ റോഡ് ദിവാന്‍ജി മൂല പൂത്തോള്‍.
വാഹന ഗതാഗതം സംബന്ധിച്ച അറിയിപ്പ്.
തൃശ്ശൂര്‍പൂരം നടക്കുന്നതിന്‍റെ ഭാഗമായിതൃശ്ശൂര്‍ നഗരത്തിലുംപരിസരപ്രദേശങ്ങളിലും23.04.2020തിയ്യതികാലത്ത്06.00 മണിമുതല്‍24.04.2021പകല്‍പൂരംകഴിയുന്നത് വരെ ഗതാഗത നിയന്ത്രണംഉണ്ടായിരിക്കുന്നതാണ്.
പൂരം ദിവസം (23.04.2021) സ്വരാജ് റൌണ്ടിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. എല്ലാ വാഹനങ്ങളും നഗരത്തിനു പുറത്തുകൂടി വഴിതിരിച്ചുവിടും. 22.04.2021 തിയതി മുതല്‍ തന്നെ സ്വരാജ് റൌണ്ടിലേയും തേക്കിന്‍കാട് മൈതാനത്തേയും പാര്‍ക്കിങ്ങ് നിരോധിക്കും.
പാലക്കാട്, പീച്ചി ബസ്സുകള്‍ കിഴക്കേക്കോട്ട വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും, മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ്തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ഇക്കണ്ടവാര്യര്‍റോഡ് വഴിശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വ്വീസ്നടത്തേണ്ടതാണ്.
മണ്ണുത്തി,മുക്കാട്ടുക്കര, നെല്ലങ്കരഭാഗത്ത് നിന്നും സര്‍വ്വീസ്നടത്തുന്ന ബസ്സുകള്‍കിഴക്കേകോട്ട, ബിഷപ്പ്പാലസ്, ചെമ്പൂക്കാവ്, ബാലഭവന്‍, അശ്വനി ജംഗ്ഷന്‍ വഴിവടക്കേസ്റ്റാന്‍ഡില്‍പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷന്‍ വഴി സര്‍വ്വീസ്നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമലമെഡിക്കല്‍കോളേജ്, അത്താണി, കൊട്ടേക്കാട്എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ്നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ്കോലോത്തുംപാടം റോഡ് വഴി അശ്വനി വഴിവടക്കേസ്റ്റാന്‍ഡില്‍പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട്ഭാഗത്ത് നിന്ന് സര്‍വ്വീസ്നടത്തുന്ന ബസ്സുകള്‍ ബാലഭവന്‍,രാമനിലയം അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ്നടത്തേണ്ടതാണ്.
, അന്തിക്കാട്, കാഞ്ഞാണി, കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂര്‍, തുടങ്ങിപൂങ്കുന്നംവഴി വരുന്നഎല്ലാ ബസുകളും ശങ്കരയ്യ റോഡ്, പൂത്തോള്‍, ദിവാന്‍ജിമൂല,
മാതൃഭൂമി വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
അടാട്ട്, അയ്യന്തോള്‍എന്നീ ഭാഗങ്ങളില്‍ നിന്നുംവരുന്ന ബസ്സുകള്‍ പടിഞ്ഞാറേകോട്ടയില്‍സര്‍വ്വീസ്അവസാനിപ്പിച്ച് തിരികെ സര്‍വ്വീസ്നടത്തേണ്ടതാണ്.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ്തുടങ്ങികൂര്‍ക്കഞ്ചേരിവഴി വരുന്ന എല്ലാ ബസ്സുകളുംബാല്യ ജംഗ്ഷന്‍വഴി ശക്തന്‍സ്റ്റാന്‍ഡില്‍പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളിതുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ മുണ്ടുപ്പാലം ജംഗ്ഷന്‍ വഴി ശക്തന്‍ സ്റ്റാന്‍ഡില്‍എത്തി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്
മാധ്യമപ്രവര്‍ത്തകര്‍ക്കും അവശ്യ സര്‍വ്വീസ് മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള അറിയിപ്പ്.
നഗരത്തിനകത്തെ ആശുപത്രികള്‍, മറ്റ് അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ജോലിസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് സ്ഥാപനത്തില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്‍റിറ്റി കാര്‍ഡ് കൈവശം കരുതണം. ഇത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ കാണിച്ചാല്‍ പ്രവേശനം അനുവദിക്കുന്നതാണ്.
മാധ്യമ പ്രവര്‍ത്തകര്‍, ചാനലുകളില്‍ എഡിറ്റിങ്ങ് മുതലായ ജോലികള്‍ നിര്‍വ്വഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പാസ്സ് ലഭിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അല്ലെങ്കില്‍ പ്രസ് ക്ലബ്ബ് മുഖാന്തിരം ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ 72 മണിക്കൂറിനകം എടുത്ത RTPCR ടെസ്റ്റ് അല്ലെങ്കില്‍ രണ്ടു ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഇവര്‍ക്കും നിര്‍ബന്ധമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.