കോവിഡ് - 19: മതാചാരപ്രകാരമുള്ള ചടങ്ങുകളിൽ നിയന്ത്രണം

 


ജില്ലയിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്കും രോഗവ്യാപനം കുറയ്ക്കുന്നതിനുമായി താഴെപ്പറയുന്ന തീരുമാനങ്ങൾ പാലിക്കണമെന്ന് മത നേതാക്കന്മാർക്ക് യോഗത്തിൽ നിർദേശം നൽകി. 

1. വിവിധ മതാചാരപ്രകാരമുള്ള ഒത്തുചേരലുകൾ ഒഴിവാക്കി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

2. ഉത്സവങ്ങളും  ആചാരങ്ങളും ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രം നടത്തേണ്ടതാണ്. ആചാര കർമ്മങ്ങൾക്ക് ആവശ്യമായ ആളുകളെ മാത്രം ഉൾപ്പെടുത്തുക.

3. കോവിഡ് ടെസ്റ്റ് നടത്തുന്നതിനും 45 വയസ്സിനു മുകളിൽ പ്രായമുള്ളവരെ  വാക്സിനേഷൻ എടുക്കുന്നതിനും ബോധവത്ക്കരണം  നൽകണം

 4.ആധാരനാലയങ്ങളിൽ സാമൂഹിക അകലം പാലിക്കൽ, ശരിയായ രീതിയിൽ മാസ്ക് ധരിക്കൽ എന്നിവ  ഉറപ്പാക്കാൻ കൃത്യമായി പരിശോധന നടത്തണം . 

 കൊവിഡ് രണ്ടാം തരംഗം വളരെ നിർണായകമായതിനാൽ ഓരോ ജീവനും വളരെ വിലപ്പെട്ടതാണ്. മനുഷ്യ സമൂഹത്തിന്റെ ഗുണത്തിനും നന്മയ്ക്കും വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ആയതിനാൽ മത നേതാക്കന്മാരുടെ സഹകരണം ഈ ഘട്ടത്തിൽ വളരെ അത്യാവശ്യമാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

സർക്കാർ നിർദ്ദേശങ്ങൾ എല്ലാ മതവിശ്വാസികളും പാലിക്കേണ്ടതും അല്ലാത്ത പക്ഷം ജില്ലാഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ സ്വീകരിക്കുമെന്നും ഇത്തരം സാഹചര്യം ഒഴിവാക്കാൻ മത നേതാക്കൻമാർ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

അഭിപ്രായങ്ങള്‍