18 വയസ്സു കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ; എങ്ങനെ ബുക്ക് ചെയ്യാം, എപ്പോ തുടങ്ങും? how to register for covid vaccine
രാവിലെ നോക്കുമ്പോൾ 45 വയസ്സു തികഞ്ഞവർക്കു മാത്രമെന്നാണോ കാണിക്കുന്നത്, എന്നാൽ വൈകുന്നേരം 4 മണിയോടെ തുടങ്ങുമെന്നാണ് വിവിധ മാധ്യമങ്ങൾ അപ്ഡേറ്റു ചെയ്തിരിക്കുന്നത്.
കോവിന്‍ ആപ്പു വഴിയും ആരോഗ്യ സേതു ആപ്പു വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ
ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
ആരോഗ്യസേതു ആപ്പിൽ കോവിൻ രജിസ്ട്രേഷൻ എന്ന ടാബ് വലതുവശത്തായി നൽകിയിരിക്കുന്നു. വാക്സിനേഷൻ രജിസ്ടേഷനിൽ ക്ളിക്ക് ചെയ്ത് ശേഷം നടപടികളെല്ലാം ഒരേപോലെയാണ്.
പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.
മൊബൈല്‍ നമ്പര്‍ നല്‍കി Get OTP ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള്‍ നല്‍കിയ മൊബൈലില്‍ ഒരു ഒടിപി നമ്പര്‍ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക.
ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ മറ്റ് അംഗീകൃത ഫോട്ടോ ഐഡി കാര്‍ഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പുരുഷനാണോ സ്ത്രീയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. അതിന് ശേഷം രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ ആ ആളുടെ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റര്‍ ചെയ്യാം.
ഇനിവേണ്ടത് വാക്‌സിന്‍ എടുക്കാനുള്ള അപ്പോയ്‌മെന്റാണ്. അതിനായി രജിസ്റ്റര്‍ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസ സ്ഥലത്തെ പിന്‍ കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് ചെയ്യാവുന്നതാണ്.
എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാവുന്നതാണ്.
സംശയമുള്ളവര്‍ക്ക് 1056ല്‍ വിളിക്കാവുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.