തിരുവാർപ്പ് ക്ഷേത്രത്തില്‍ കൊടിയേറി, ഇവിടെ വിഷു 15ന്; അറിയാം ഈ പ്രത്യേകതകൾ: വിഡിയോ കാണാം

 ഇന്ത്യയില്‍ ആദ്യം ഉണരുന്ന കണ്ണന്‍ | കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം  

മറ്റ് ക്ഷേത്രങ്ങളിലേതിൽനിന്നു  വ്യത്യസ്‌ത ആചാരാനുഷ്‌ഠാനങ്ങളും പൂജാക്രമങ്ങളും ആണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലേത്.   കോട്ടയത്തിന്, പടിഞ്ഞാറുളള "തിരുവാര്‍പ്പ് " എന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. നിരവധി പ്രത്യകതകളുള്ള ക്ഷേത്രമാണ് തിരുവാര്‍പ്പ്.500 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം മീനച്ചിലാറിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ചതുര്‍ബാഹു രൂപേണയുള്ള ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉരുളിയില്‍ അധിവസിക്കുന്ന രീതിയിലാണ് ഇവിടുത്തെ പ്രതിഷ്ഠ. പാണ്ഡവന്മാര്‍ പൂജിച്ചിരുന്നതാണ് ഇവിടത്തെ ശ്രീകൃഷ്ണ വിഗ്രഹം എന്നാണ് വിശ്വാസം. വില്വമംഗലത്ത് സ്വാമിയാര്‍ക്ക് വേമ്പനാട്ട് കായലില്‍ നിന്ന് ഒരു ശ്രീകൃഷ്ണ വിഗ്രഹം ലഭിച്ചുവെന്നും അത് ഒരു വാര്‍പ്പില്‍ വച്ചശേഷം അദ്ദേഹം കുളിക്കാനിറങ്ങിയെന്നും കുളി കഴിഞ്ഞ് വന്നപ്പോള്‍ വിഗ്രഹം വാര്‍പ്പില്‍ ഉറച്ചിരിക്കുന്നതായി കണ്ടുവെന്നും തദ്ദേശീയരുടെ സഹായത്തോടെ അവിടെ ഒരു ക്ഷേത്രം നിര്‍മിച്ചു എന്നുമാണ് ഐതിഹ്യം. ഉഷഃപായസമാണ് പ്രധാന നിവേദ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൂര്യോദയത്തിന് 71/2 നാഴിക മുമ്പെയാണ് ഇവിടെ ഉഷഃപായസം നിവേദിക്കുന്നത്. 5 നാഴിഅരി, 50 പലം ശര്‍ക്കര, 7 തുടം നെയ്യ്, 5 കദളിപ്പഴം, 5 കൊട്ടത്തേങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് തിരുവാര്‍പ്പിലെ ഉഷഃപായസം. ഗ്രഹണം ബാധിക്കാത്ത ദേവനാണ് തിരുവാർപ്പിലപ്പൻ. ഗ്രഹണ ദിവസം മഹാക്ഷേത്രങ്ങളെല്ലാം അടച്ചിടുമ്പോഴും തിരുവാർപ്പിലപ്പൻ തേജോമയനായി അനുഗ്രഹം ചൊരിയും. കൊടിയേറി കണികാണണം തിരുവാർപ്പ് ക്ഷേത്രത്തിലെ കൊടിയേറ്റിനടുത്ത ദിവസമാണ് അന്നാട്ടുകാർക്ക് വിഷുദിനവും വിഷുക്കണിയുമെല്ലാം. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം അഞ്ചാം പുറപ്പാട്, മാതൃക്കയില്‍ ദര്‍ശനം, ആനയോട്ടം, പുറത്തേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഉത്സവത്തിന്റെ പത്തു ദിവസവും നീണ്ടുനില്‍ക്കുന്ന വിളക്കെടുപ്പാണ് മറ്റ‌ൊരു പ്രധാന ച‌ടങ്ങ്. തൃക്കൊടിയേറ്റ്– വിഡിയോ– കടപ്പാട്– അനന്തു രജി ഫെയ്സ്ബുക്ക് പേജ് https://www.facebook.com/100011737388569/videos/1293730881028146/

അഭിപ്രായങ്ങള്‍