പെറ്റി കേസ് തീർക്കാൻ ജില്ലയിലെ കോടതികളിൽ പ്രത്യേക സിറ്റിങ്

പെറ്റി കേസുകളിൽ പ്രതികൾക്ക് കുറ്റം സമ്മതിച്ചു പിഴ ഒടുക്കി കേസ് തീർക്കാൻ ജില്ലയിലെ എല്ലാ മജിസ്ട്രേറ്റ് കോടതികളിലും പ്രത്യേക സിറ്റിങ് നടത്തും. തൃശൂർ, വടക്കാഞ്ചേരി, ചാവക്കാട്, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി മജിസ്ട്രേറ്റ് കോടതികളിലാണ് ഏപ്രിൽ 7, 8, 9 തിയ്യതികളിൽ രാവിലെ 10 മുതൽ പ്രത്യേക സിറ്റിംഗ് നടത്തുക. ഏകദേശം 8600 കേസുകളാണ് പരിഗണിക്കുക. പ്രതികൾക്ക് നേരിട്ടോ അഭിഭാഷകർ മുഖേനയോ കോടതിയെ സമീപിക്കാം. പെറ്റി കേസ് പ്രതികൾക്കുള്ള സമൻസ് തപാൽ മുഖേന അയച്ചു വരുന്നു. പെറ്റി കേസിലെ പ്രതികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തൃശൂർ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പി എസ് നിഷി അറിയിച്ചു.

അഭിപ്രായങ്ങള്‍