എസ്എസ്എല്‍സി പരീക്ഷ , സംശയങ്ങള്‍ തീര്‍ക്കാം

എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ എട്ട് മുതല്‍ 29 വരെയുള്ള തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി വാര്‍ റൂം സജ്ജീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി വി പ്രദീപ്, വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് സി എ എ കെ രാജന്‍, ജൂനിയര്‍ സൂപ്രണ്ട് ഒ ശ്രീജിത്ത്, ഒ എ രാഗിന്‍ രാജ്, കണ്ണൂര്‍ ഗവ. ഐടിഐ(മെന്‍) കൗണ്‍സിലര്‍ വി വി റിനേഷ്, പാല ജി എച്ച് എസ് എസ് കൗണ്‍സിലര്‍ എം പി രഹ്ന എന്നീ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് വാര്‍ റൂം രൂപീകരിച്ചിരിക്കുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ 30 വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും വാര്‍ റൂം പ്രവര്‍ത്തിക്കുക. പരീക്ഷ സംബന്ധിച്ച സംശയ ദൂരീകരണത്തിനായി 04972 705149, 9349999007, 9447888738, 9497538820, 9496192254 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

അഭിപ്രായങ്ങള്‍