പലിശയില്‍ ഇളവുകള്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍ ; അപേക്ഷ 2021 മാര്‍ച്ച് 25 വരെ

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്
വൈദ്യുതി കുടിശ്ശിക തീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്. പലിശയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനൊപ്പം കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചു. കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ 2021 മാര്‍ച്ച് 25 വരെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും. എച്ച് ടി / ഇ എച്ച് ടി ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യൂ വിനാണ് അപേക്ഷ നല്‍കേണ്ടതെന്ന് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് ഇന്‍ ചാര്‍ജ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് വിലാസം - www.kseb.in

അഭിപ്രായങ്ങള്‍