തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പാര്‍ക്ക്-thankassery break water park

കടൽ മുനമ്പിൽ നിന്നും സമീപപ്രദേശത്തുള്ള ജോനകപ്പുറത്തുനിന്നും രണ്ട് കടൽത്തിട്ടകൾ (ബ്രേക്ക് വാട്ടർ) നിർമ്മിച്ചതാണ് തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍.തങ്കശ്ശേരിയിലെ 2.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുലിമുട്ടിലും സമീപ പ്രദേശങ്ങളിലും വാക്ക്വേ ഉള്‍പ്പെടെ ഒരുക്കിയും സൌന്ദര്യവല്‍ക്കരിച്ചുമാണ് തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പാര്‍ക്ക്പദ്ധതി. വിനോദസഞ്ചാര വകുപ്പ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 5.55 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പാര്‍ക്ക് ഇന്ന്(ഫെബ്രുവരി 21) വൈകിട്ട് അഞ്ചിന് ടൂറ ിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനിലൂടെ നാടിന് സമര്‍പ്പിക്കും. എം മുകേഷ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. മേയര്‍ പ്രസന്ന ഏണസ്റ്റ്, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ ഹണി, ഡിവിഷന്‍ കൗണ്‍സിലര്‍ സ്റ്റാന്‍ലി, ഡി ടി പി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എക്‌സ് ഏണസ്റ്റ്, കെ ശ്രീകുമാര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ലോട്ടസ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലിന്‍ഡ, ഡി ടി പി സി സെക്രട്ടറി എം ആര്‍ ജയഗീത, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ രാജ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡി കമലമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.

അഭിപ്രായങ്ങള്‍