പിണറായി സർക്കാരും ദൃശ്യത്തിലെന്ന് ആരാധകർ, കാരണം

ദ്യശ്യം 2 വളരെയധികം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഒരു സിനിമ ഹിറ്റാകുമ്പോള്‍ അതിലെ എല്ലാ ഡയലോഗുകളും ശ്രദ്ധിക്കപ്പെടും. ഇതാ അതിലെ ഒരു ഡയലോഗിനു വേറിട്ട മുഖം നൽകിയിരിക്കുകയാണ് ആരാധകർ. ആ റോഡ് എങ്ങോട്ട് പോവുന്നതാ ? അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാ സർ..... ആ റോഡ് താർ ചെയ്യ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. ആ സമയത്ത് ( 6 വർഷം മുന്നേ ) ആ റോഡ് വളരെ മോശമായിരുന്നു. #പിണറായിക്കാലം ✊️ ഇങ്ങനെ പോവുന്നു പ്രചാരണങ്ങൾ. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെബ്രുവരി 18നാണ് ദൃശ്യം റിലീസ് ചെയ്തത്. ദൃശ്യം 2 , ആമസോൺ പ്രൈമിലൂടെ സൗജന്യമായി എങ്ങനെ കാണാം

അഭിപ്രായങ്ങള്‍