മെഡിക്കൽ കൊളേജിൽ കരൾമാറ്റ ശസ്ത്രക്രിയാകേന്ദ്രം; ഒരു പ്രയത്നം കൂ‌ടി സഫലമായെന്ന് വി എൻ വാസവൻ



മെഡിക്കൽ കൊളേജിൽ  കരൾമാറ്റ ശസ്ത്രക്രിയാകേന്ദ്രം അനുവദിച്ചതോടെ ഒരു പ്രയത്നം കൂ‌ടി സഫലമായെന്ന് കോട്ടയം മുൻ എം.എൽ.എയും സി.പി.എമ്മിൻ്റെ കോട്ടയം ജില്ലാ സെക്രട്ടറിയുമായ വി എൻ വാസവൻ. സമൂഹമാധ്യമത്തിൽ ഒരു പ്രയ്തനം കൂടി സഫലമായെന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്ത സഖാവിന്റെ കുറിപ്പ് ഇങ്ങനെ–


മൂന്നുവർഷം മുൻപാണ് കേരളത്തിലെ കരൾരോഗ ചികിത്‌സയുടെ കാര്യങ്ങൾ ഞാൻ വിശദമായി അറിയുന്നത്. അതിന് ഇടയാക്കിയത്  പാർട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ജില്ലയിലെ മുതിർന്ന നേതാവുമായ ലാലിച്ചൻ ജോർജിന് വന്ന ദുരവസ്ഥയായിരുന്നു.കടുത്ത മൈഗ്രെയിൻ രോഗിയായിരുന്ന ലാലിച്ചൻ അതിനുവേണ്ടി കുറേ അധികം ആയുർവേദ മരുന്നുകൾ കഴിച്ചിരുന്നു. അതിൻറെ പാർശ്വഫലമായി കിട്ടിയതായിരുന്നു കരൾരോഗം. രോഗം മൂർധന്യാവസ്ഥയിലായ സമയത്താണ് പാർട്ടി പോലും സഖാവ്  കടുത്ത കരൾ രോഗിയാണന്ന് അറിയുന്നത്.
 തുടർന്ന് പാർട്ടി ചികിത്‌സ ഏറ്റെടുത്ത് നാടുമുഴുവൻ നടന്നു. 
 
കോട്ടയം ഭാരത്, മെഡിക്കൽ കൊളേജ്, അമൃത, ലേക്ക് ഷോർ,  കിംസ്, ആസ്റ്റർ മെഡിസിറ്റിയിലെത്തി , അവിടെ വച്ച് ഡോക്റ്റർമാർ കരൾ മാറ്റിവയ്ക്കുകയാണ് പോം വഴി എന്നു പറഞ്ഞു. ഒടുവിൽ അതിന് പോകേണ്ടി വന്നത് ചെന്നൈയിലെ ഗ്‌ളോബൽ  ആശുപത്രിയിലാണ്. അവിടെ ഡോ. മുഹമ്മദ് റിലെയുടെ നേതൃത്വത്തിലുള്ള വിദഗ്ധ  ചികിത്സയാണ് ലഭ്യമാക്കിയ കരൾ മാറ്റിവച്ച് സഖാവ് സജീവമായ ജീവിതത്തിലേക്ക് മടങ്ങി വന്നത്. 
 അതിനുവേണ്ടി നടത്തിയ യാത്രകളും അന്വേഷണങ്ങളിലും നിന്ന് ഒരു സാധാരണക്കാരന് ഈ അവസ്ഥ വന്നാൽ  പണചിലവ് വരുന്ന ഈ ചികിത്‌സ അസാധ്യമാണ് എന്ന സത്യം ഞാൻ മനസിലാക്കി. സഖാവ് ലാലിച്ചന് വേണ്ടി  ജില്ലയിലെ പാർട്ടി ഒന്നാകെ നല്ല നിലയിൽ പ്രവർത്തിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ജീവിതത്തിലേക്ക് മടങ്ങാൻ സാധിച്ചത്. 
           

ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ഞാൻ  ആദ്യം ചെയ്ത കാര്യം  മെഡിക്കൽ കൊളേജ് എച്ച്ഡിഎസ് യോഗത്തിൽ ഈ അവസ്ഥ വ്യക്തമാക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കൊളേജിൽ ഈ ചികിത്‌സ ലഭ്യമാക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും അവതരിപ്പിച്ചു. 
 സൂപ്രണ്ടും ഡോക്റ്റർമാരും എല്ലാ എച്ച് ഡി എസ് അംഗങ്ങളും ഇക്കാര്യത്തിൽ ഒരേ മനസോടെ ഇതിനൊപ്പം നിന്നു . അന്നു മുതൽ ഞങ്ങൾ സർക്കാരിലേക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തുകൾ അയച്ചു. അതു കഴിഞ്ഞ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ പങ്കെടുത്ത എച്ച് ഡി എസ് യോഗത്തിൽ ഈ പ്രശ്‌നം ഞാൻ രണ്ടാമതും അവതരിപ്പിച്ചു. 

മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള കോട്ടയം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ ഇത് ഏർപ്പെടുത്താമെന്ന് മന്ത്രി അവിടെ വച്ച് വാക്കും നൽകി. 
 പിന്നെയും അതിനു പിന്നാലെ ഞങ്ങൾ എല്ലാവരും ഒന്നിച്ചു നീങ്ങി. അങ്ങനെ കഴിഞ്ഞ ദിവസം (2021 ഫെബ്രുവരി 19 ന്)  കോട്ടയം മെഡിക്കൽ കൊളേജിൽ സർജിക്കൽ ഗ്യാസട്രോ എൻട്രോളജി വകുപ്പ് ആരംഭിക്കുന്നതിനും, അതിനുവേണ്ടി 8  തസ്തികൾ സൃഷ്ടിച്ചുകൊണ്ടുമുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
 അങ്ങനെ കേരളത്തിൽ സാധാരണക്കാർക്ക് കരൾമാറ്റ മുൾപ്പടെയുള്ള ഗ്യാസ്ട്രോ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങൾ കൂടി ലഭ്യമാകുന്ന ആശുപത്രിയായി നമ്മുടെ മെഡിക്കൽ കൊളേജ് മാറുകയാണ്. 

  ഡോ : സിന്ധുവാണ് പരിശീലനം പൂർത്തിയാക്കി ഇതിന്റെ എച്ച് ഒ ഡി യായി  ചുമതല ഏൽക്കുന്നത്. ഒരു അസോസിയേറ്റ് പ്രൊഫസർ, രണ്ട് അസി പ്രൊഫസർ  4 സീനിയർ റസിഡന്റുമാരും ഒപ്പം ഉണ്ടാകും.

#ഒരു_പ്രയത്‌നംകൂടി #സഫലമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയാകേന്ദ്രം...

Posted by V N Vasavan on Sunday, February 21, 2021
ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ  ഏക സർക്കാർ മെഡിക്കൽ കൊളേജാണ് കോട്ടയം മെഡിക്കൽ കൊളേജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ സംവിധാനം ആരംഭിച്ചെങ്കിലും പിന്നീട് അതിന്റെ പ്രവർത്തനം തടസ്സപ്പെട്ടുകയാണ് ഉണ്ടായത്. ഈ നിലയിൽ നോക്കുമ്പോൾ കേരളത്തിലെ മറ്റൊരു സർക്കാർ ആശുപത്രയിലും ഇല്ലാത്ത സൗകര്യത്തിലേക്കാണ് നമ്മുടെ മെഡിക്കൽ കൊളേജ് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഒന്നാം നിരയിലേക്ക് മാറുകയാണ് നാം .
           

രോഗങ്ങൾ ആർക്കും വരാതിരിക്കട്ടെ എന്നാണ് നമ്മൾ ആശിക്കുന്നത്. വരുന്നവർക്ക് അതിനുള്ള ചികിത്‌സ സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാക്കുക എന്നതാണ് ഇന്ന് കേരളത്തിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ലകാര്യമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനുവേണ്ടിയുള്ള ശ്രമം ലക്ഷ്യത്തിൽ എത്തിയപ്പോൾ മനസിൽ നിറഞ്ഞ സന്തോഷമുണ്ട്.ഇവിടെ ഇനി കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാധിക്കും. അതിനുള്ള സജ്ജീകരങ്ങൾ ആയിക്കഴിഞ്ഞു. ഏറ്റവും അടുത്ത ദിവസം ഇത് പൊതുജനങ്ങൾക്കായി സമർപ്പിക്കും.    
 
കോട്ടയം മെഡിക്കൽ കൊളേജിലൂടെ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഇന്ത്യയിലെ  മികച്ച ചികിത്‌സ സൗകര്യങ്ങൾ ലഭ്യമാക്കാൻ വേണ്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ഇടതു മുന്നണി സർക്കാരിന്റെ ഏറ്റവും തിളങ്ങുന്ന നേട്ടമായി ഇത് മാറുകയാണ്. 
  കോട്ടയത്തിന് ഇത് അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ, മന്ത്രി തോമസ് ഐസക്ക്  എന്നിവരോടുള്ള നന്ദിയും ഞാൻ ഇവിടെ സമർപ്പിക്കുന്നു.

അഭിപ്രായങ്ങള്‍