സോളാര്‍ ഡ്രയറും ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങളും, അഞ്ചു യൂണിറ്റുകള്‍ കോട്ടയം ജില്ലയിലേക്ക്

മത്സ്യഫെഡിന്റെ രണ്ടു പദ്ധതികള്‍ക്ക് ഇന്ന് തുടക്കം
പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്വയംപര്യാപ്തരാക്കുന്നതിനും ലക്ഷ്യമിടുന്ന രണ്ടു പദ്ധതികള്‍ക്ക് കോട്ടയം ജില്ലയില്‍ മത്സ്യഫെഡ് തുടക്കം കുറിക്കുന്നു. മത്സ്യബന്ധന ഉപകരണ പദ്ധതിയും മത്സ്യം ഉണക്കുന്നതിനുള്ള സോളാര്‍ ഡ്രയര്‍ പദ്ധതിയും എംപിഇഡിഎയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്ഫിഷിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. രണ്ട് അംഗങ്ങളുള്ള ഒരു മത്സ്യത്തൊഴിലാളി സംഘത്തിന് ഒരു ലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളാണ് പദ്ധതിയില്‍ നല്‍കുന്നത്. ഇത്തരം 50 സംഘങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചു പേര്‍ അടങ്ങുന്ന വനിതാ സംഘങ്ങള്‍ക്കാണ് സോളാര്‍ ഡ്രയര്‍ നല്‍കുന്നത്. നാലു ലക്ഷം രൂപയാണ് യൂണിറ്റിന് ചിലവ്. ഇത്തരം അഞ്ചു യൂണിറ്റുകള്‍ കോട്ടയം ജില്ലയിലേക്ക് അനുവദിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍