നെഹ്റു യുവകേന്ദ്ര യൂത്ത് വോളണ്ടിയർ ആകാം, നെയോഗ്യതകളിങ്ങനെ

കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയിൽ യൂത്ത് വോളണ്ടിയർ ആകാൻ അവസരം. എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ, നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങൾ തുടങ്ങിയവർക്ക് മുൻഗണന. ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രായം 18 നും 29 നും മധ്യേ. റഗുലർ കോഴ്സുകളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. www.nyks.nic.in മുഖേനയോ നിശ്ചിത ഫോറത്തിൽ നെഹ്റു യുവകേന്ദ്ര ഓഫീസിൽ നേരിട്ടോ ഫെബ്രുവരി 20നകം അപേക്ഷ നൽകണം. ഫോൺ: 0481-2565335

അഭിപ്രായങ്ങള്‍