തിരുവനന്തപുരം ∙ ഇത്തവണ വീടുകളിൽ പൊങ്കാലയർപ്പിക്കാനുള്ള ഒരുക്കുകളിലാണ് ആറ്റുകാലമ്മയുടെ ഭക്തർ.കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാല. കോവിഡ് പകരാതിക്കാനായി ഇത്തവണ വീടുകളിൽ പൊങ്കാലയർപ്പിക്കാനാണ് നിർദേശം.
ആചാരങ്ങൾ പാലിച്ച് ഇക്കുറി വീട്ടുമുറ്റത്ത് എങ്ങനെ പൊങ്കാല നിവേദിക്കാം
1∙ ശുദ്ധമായ സ്ഥലമാണ് അടുപ്പൊരുക്കാനായി തിരഞ്ഞെടുക്കേണ്ടത്.
2. ചാണകം വട്ടത്തിൽ മെഴുകി ഗണപതിയെ സങ്കൽപ്പിച്ച് വിളക്കു വയ്ക്കണം.
3. ചാണകം മെഴുകാനായില്ലെങ്കിലും കിഴക്ക് വശത്തേക്ക് തിരിച്ച് ഇലയിട്ട് അതിൽ നിലവിളക്ക്, സാമ്പ്രാണിത്തിരി, അവിൽ, പൊരി, പഴം, ശർക്കര, തേങ്ങ, വെറ്റ, പാക്ക് എന്നിവ ഗണപതിയെ ഭക്തിപൂർവം മനസ്സിൽ ധ്യാനിച്ച് വയ്ക്കാം.
4. വാൽ കിണ്ടിയിലോ, വൃത്തിയായ പാത്രത്തിലോ ജലമെടുത്ത് അതിനുള്ളിൽ തുളസിയിലയും തെച്ചിപ്പൂവുമിട്ടു ദേവിയെ പ്രാർഥിച്ചു വിളക്കു തെളിയിക്കണം
5. കിഴക്കോ പടിഞ്ഞാറോ അല്ലെങ്കിൽ വടക്ക് ദിക്കുകളിലേക്കു വേണം അടുപ്പു കൂട്ടാൻ.
6. രാവിലെ 10.50ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. ഈ സമയത്ത് ഗണപതിക്കു വച്ച വിളക്കിൽ നിന്ന് അഗ്നി പകർന്നെചുക്കാം
7. വൈകിട്ട് 3.40 ന് പണ്ടാര അടുപ്പിൽ തയാറാക്കുന്ന പൊങ്കാല നിവേദിക്കും. ഈ സമയം ജലമെടുത്ത് തളിട്ടു ശുദ്ധമാക്കി പൊങ്കാല വിഭവങ്ങൾ നിവേദിക്കാം.
ആറ്റുകാലിൽ ഇന്ന്
ദീപാരാധന 6.05
ഉഷപൂജ, ദീപാരാധന 6.40
ഉഷ ശ്രീബലി 6.50
കളകാഭിഷേകം 7.15
ഉച്ചപൂജ 11.30
ദീപാരാധന 12.00
ഉച്ച ശ്രീബലി 12.30
നട അടയ്ക്കൽ 1.00
നട തുറക്കൽ വൈകിട്ട് 5.00
ദീപാരാധന 6.45
ഭഗവതിസേവ 7.15
അത്താഴപൂജ 9.00
ദീപാരാധന 9.15
അത്താഴ ശ്രീബലി 9.30
ദീപാരാധന 12.00
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.