ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചു ജി സുധാകരൻ, 50 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാരിന്റേത്


ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് അറിയിച്ച് കൊണ്ടുള്ള ശക്തമായ തീരുമാനം ദേശീയ പാത വിഭാഗത്തെ അറിയിച്ചു സംസ്ഥാനം.
ഇന്ന് രാവിലെ മുതല്‍ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ്  ആരംഭിക്കണമെന്ന് അറിയിച്ച് കൊണ്ടുള്ള അറിയിപ്പ് ഇന്നലെ രാത്രിയാണ്  പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് രാത്രിയിൽ തന്നെ ചീഫ് എഞ്ചിനീയര്‍ എന്നെ വിവരം അറിയിക്കുകയും ചെയ്തു. 
ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് അറിയിച്ച് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഉടൻ തന്നെ എന്‍.എച്ച്.എ.ഐ ചെയര്‍മാനും, ആര്‍.ഒ എന്‍.എച്ച്.എ.ഐ ക്കും നല്‍കി.

കൊല്ലം, ആലപ്പുഴ ബൈപ്പാസിന്‍റെ നിര്‍മ്മാണത്തിന്‍റെ 50 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന് റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കുന്നതിനോട് താത്പര്യം ഇല്ലായെന്നുള്ളത് നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്. 
എന്നാല്‍ ടോള്‍ പിരിക്കാതിരിക്കാന്‍ കഴിയില്ലായെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആറുവരിപ്പാത പൂര്‍ത്തിയാകും വരെ ടോള്‍ ഒഴിവാക്കണമെന്ന് കാണിച്ചാണ് ഇന്നലെ രാത്രിയില്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ടോള്‍ പിരിക്കുന്നതിനുള്ള തീരുമാനം നിര്‍ത്തിവെച്ചത്..

അഭിപ്രായങ്ങള്‍