കോട്ടയം ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 26) വരെയുള്ള കണക്കു പ്രകാരം ആകെ 1580348 വോട്ടർമാരാണുള്ളത്. ഇതില്‍ 771772 പേര്‍ പുരുഷൻമാരും 808566 പേര്‍ സ്ത്രീകളുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട പത്തു വോട്ടുര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടികള്‍ ഇപ്പോഴും പുരോഗമിക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കും.
നിലവിലെ കണക്കുപ്രകാരം ആകെ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും കൂടുതലുള്ളത് പൂഞ്ഞാറിലും കുറവ് കോട്ടയത്തുമാണ്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ളത്. കുറവ് വൈക്കത്താണ്.
നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക് ചുവടെ.( നിയോജക മണ്ഡലം, പുരുഷൻമാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ആകെ എന്ന ക്രമത്തിൽ
പാലാ- 89116, 93865, 0, 182981
കടുത്തുരുത്തി- 91353, 95098, 1, 186452
വൈക്കം- 79734, 83835, 2, 163571
ഏറ്റുമാനൂർ- 81443, 85308, 1, 166752
കോട്ടയം- 78929, 84422, 0, 163351
പുതുപ്പള്ളി- 85388, 89268, 3, 174659
ചങ്ങനാശേരി- 81810, 88146, 2, 169958
കാഞ്ഞിരപ്പള്ളി- 90603, 94740, 1, 185344
പൂഞ്ഞാർ - 93396, 93884, 0, 187280
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.