കൊട്ടാരക്കരയിലെ മീൻ പിടിപ്പാറ, 1.47 കോടി രൂപ വിനിയോഗിച് ടൂറിസം പദ്ധതി

മനോഹരമായ ഒരു സ്ഥലമാണ് കൊട്ടാരക്കരയിലെ മീൻ പിടിപ്പാറ. . മീൻ പിടിപ്പുപാറ തടാകത്തിൽ നിന്നും കുത്തനെയുള്ള കയറ്റം പിന്നിട്ടാൽ മൈലാടുംപ്പാറ. കൊട്ടാരക്കര പുലമൺ കവലയിൽ നിന്ന് 2 കിലോമീറ്ററാണ് മീൻപിടിപാറയിലെക്കുള്ളത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ 1.47 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിന് സമീപത്തെ മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 09) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിശിഷ്ടാതിഥിയാകും. എം പി മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ പി ബാലകിരണ്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, കൊട്ടാരക്കര നഗരസഭ അധ്യക്ഷന്‍ ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, സ്ഥിരം സമിതി അധ്യക്ഷ•ാരായ എസ് ആര്‍ രമേശ്, ബി ഉണ്ണികൃഷ്ണമേനോന്‍, ഫൈസല്‍ ബഷീര്‍, സുജ, ജി സുഷമ, വാര്‍ഡ് കൗണ്‍സിലര്‍ ജെയ്‌സി ജോണ്‍, മേലില ഗ്രാമപഞ്ചായത്തംഗം എബ്രഹാം അലക്‌സാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഡി ടി പി സി എക്‌സിക്യൂട്ടീവ് അംഗം എക്‌സ് ഏണസ്റ്റ്, നിര്‍മ്മിതി കേന്ദ്ര ഡയറക്ടര്‍ ഫെബി വര്‍ഗീസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി കമലമ്മ, ഡി ടി പി സി സെക്രട്ടറി സി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഭിപ്രായങ്ങള്‍