റാങ്ക് ലിസ്റ്റ് വിവാദങ്ങൾക്കിടെ പോലീസ് സേനയിൽ സർക്കാർ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നു. കോഴിക്കോട് ജില്ലയില്‍ കെ.എ.പി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ആരംഭ ഘട്ടത്തില്‍ 25 വനിതകൾ ഉൾപ്പെടെ 100 പോലീസ് കോണ്‍സ്റ്റബിള്‍മാർ അടങ്ങുന്ന ബറ്റാലിയന്‍ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി 100 പോലീസ് കോണ്‍സ്റ്റബിളിന്‍റെതടക്കം 113 തസ്തികകള്‍ സൃഷ്ടിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.