ട്രംപിനെ യുട്യൂബിനും വേണ്ട, വിഡിയോ എല്ലാം റിമൂവ് ചെയ്തു, വിലക്കും...YouTube removes content uploaded to Trump's channel


ട്വിറ്ററും ഫെയ്സ്ബുക്കുമെല്ലാം വിലക്കിയതിനു പിന്നാലെ യുട്യൂബിലും ട്രംപിന് മുട്ടൻ പണി. അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണത്തിൽ യുട്യൂബ് ട്രംപിന്റെ ചാനൽ സസ്പെൻഡ് ചെയ്തു.

7 ദിവസത്തേക്ക് ചാനൽ പ്രവർത്തിപ്പിക്കാനാവില്ല. ആകെ ട്രംപിനു ബാൻ ലഭിക്കാഞ്ഞ അവസാന പ്ളാറ്റ്ഫോമായിരുന്നു യുട്യൂബും.

ട്വിറ്റർ‌ വെരിഫൈഡ് പ്രൊഫൈലും ട്വിറ്റുമെല്ലാം നീക്കിയിരുന്നു. അക്രമം പ്രോത്സാഹിപ്പിക്കുന്നെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. 

യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടലുകളും മരണവുമെല്ലാം ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.

അഭിപ്രായങ്ങള്‍