വിപിഎൻ ഇൻസ്റ്റാൾ‌ ചെയ്തതിനു മലയാളി അറസ്റ്റിലായോ, സംഭവമെന്ത് use-vpn-in-the-uae

 


വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്(വിപിഎന്‍) ഉപയോഗിക്കുന്നത് യുഎഇ പോലുള്ള രാജ്യങ്ങളിൽ നിയമലംഘനമാണോ?

വിപിഎൻ മൊബൈലിൽ ഇൻസ്റ്റാൾ ആക്കിയതിന് അറസ്റ്റിലാവുകയില്ലെന്നും എന്നാൽ  ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടെങ്കിൽ 2 ദശലക്ഷം ദിർഹം വരെ ഫൈൻ ഈടാക്കിയേക്കാമെന്ന് ഖലീജ് ടൈംസ് പറയുന്നു. 

38 ദശലക്ഷം പേരോളം യുഎഇയിൽ വിപിഎൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ.

വിപിഎൻ ഉപയോഗിക്കരുതാത്തവ


>> ഹേറ്റ് സ്പീച്ച്


>> നിയമപരമല്ലാത്ത കൂടിച്ചേരൽ


>>തട്ടിപ്പ്


>>കുറ്റകൃത്യങ്ങൾ


>> കുറ്റകൃത്യങ്ങളുടെ തെളവ് ശേഖരിക്കുന്നതിവനെതിരെ


>> മതവിദ്വേഷം


>> രാജ്യവിരുദ്ധപ്രവര്‍ത്തി


>> അശ്ളീല സൈറ്റുകളിൽ കയറൽ


എന്തിനായിരിക്കാം മലയാളി അറസ്റ്റിലായത്– വിവിധ സൈറ്റുകളില്‍ വന്ന ചർച്ചകളിൽ മനസിലാവുന്നത്  ഔദ്യോഗിക വൈഫൈ നെറ്റ്വർക്കിൽ ലോഗിൻ ചെയ്ത് പോണ്‍ സൈറ്റുകൾ സന്ദർശിച്ചതിനാകാം എന്നാണ്.


വിപിഎൻ

വിപിഎൻ ആപ്പുകൾ ഡേറ്റകല്‍ എന്‍ക്രിപ്റ്റ് ചെയ്യും അതിനാല്‍ നിങ്ങളുടെ ഐഎസ്പി കണ്ടെത്താനോ ഹാക്കേഴ്‌സിന് നിങ്ങളെ പിന്തുടരാനോ കഴിയില്ല.

രാജ്യാതിർത്തി കടക്കാതെ തന്നെ വിദേശ ഐപി അഡ്രസുകൾ ഉപയോഗിക്കാൻ സഹായിക്കുകയാണ് വിപിഎൻ ചെയ്യുന്നത്. ഇതിൽ നിങ്ങളുടെ യഥാർത്ഥ ഐപി മറച്ചുപിടിക്കപ്പെടുന്നു. 

എന്നിരുന്നാലും പലപ്പോഴും അന്വേഷണ സംഘങ്ങൾ‌ക്ക് നിങ്ങളെ കണ്ടെത്താനാവും അതിനാൽ കുറ്റകൃത്യങ്ങളിൽ നിന്നും അകന്നു നിൽക്കുക, സൈബർ ക്രൈമിനെക്കുറിച്ച് ധാരണ ഉണ്ടായിരിക്കണം.


Photo by Stefan Coders from Pexels

അഭിപ്രായങ്ങള്‍