പിഎഫ് അക്കൗണ്ടിൽ എത്ര തുകയുണ്ടെന്ന് മൊബൈലിൽ അറിയാം
1- എസ്എംഎസ് 7738299899
ഇപിഎഫ് ആവശ്യങ്ങൾക്കു റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽനിന്ന് EPFOHO<സ്പെയ്സ്>UAN<സ്പെയ്സ്>ENG
എന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക.(ഇംഗ്ളീഷ് മറുപടി).
EPFOHO<സ്പെയ്സ്>UAN<സ്പെയ്സ്>MAL(മലയാളത്തിൽ മറുപടി ).
പിഎഫ് രേഖകളിലും ശമ്പള സ്ളിപ്പിലും പിഎഫ് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ UAN ഉണ്ടാകും).
UAN activated Members may know their latest PF contribution and balance available with EPFO by sending an SMS at 7738299899 from registered mobile
2- വെബ്സൈറ്റ്
ഇപിഎഫ് പാസ്ബുക്ക് പോർട്ടൽ ആയ https://passbook.epfindia.gov.in/MemberPassBook/Loginൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ UAN, പാസ്‌വേഡ് എന്നിവ നൽകിയും ബാലൻസ് തുക അറിയാം.
3- മിസ്ഡ്കോൾ അടിച്ചാൽ മതി
ഇപിഎഫ് ആവശ്യങ്ങൾക്കു റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിൽനിന്ന് 011–22901406എന്ന നമ്പറിലേക്ക് മിസ്ഡ്കോൾ നൽകിയാൽ ബാലൻസ് അറിയാം.
4- ഒമങ് ആപ്
സർക്കാരിന്റെ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന UMANG ആപ്പില്‍ Employee Centric Services ൽ View Passbook സെക്ഷനിൽ UAN നൽകി ലോഗിൻ ചെയ്തും പിഎഫ് പാസ്ബുക്ക് കാണാം.
Photo by Adrianna Calvo from Pexels
pf balance check, pf account, epfo, customer, epfo employee
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.