ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
ജടയഴിച്ച് ഗംഗാദേവിയെ തലയിലേറ്റിയുള്ള പരമശിവനിരിക്കുന്ന സ്ഥലം, എങ്ങനെ ഇവിടെയെത്താം–gangadhreswara
- ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം വിഴിഞ്ഞം-പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ ഈ പ്രതിമയുടെ വിവിധ ചിത്രങ്ങൾ കാണാത്തവരുണ്ടാകില്ല.
- പാറപ്പുറത്തിരിക്കുന്ന പിനാകധാരി, പാറിപ്പറക്കുന്ന തിരുജഡ. ത്രിശൂലത്തെ ചുറ്റിവളഞ്ഞ് നാഗരാജൻ. ഉടുക്കും കപാലങ്ങൾ കോർത്തമാലയും രുദ്രാക്ഷവും ഇങ്ങനെയാണ് ഗംഗാധരേശ്വരന്റെ ഇരിപ്പ്.
- ആറ് വർഷമെടുത്താണ് ആഴിമല സ്വദേശിയായ ശില്പി പി.എസ്.ദേവദത്തൻ ആണ് ഇത് നിർമ്മിച്ചത്. ശില്പത്തിന്റെ ബൃഹ്താകാരം മാത്രമല്ല ശില്പമിരിക്കുന്ന പാറക്കെട്ടിന് താഴെയായി 3500 ചതുരശ്രയടിയിൽ നിർമിച്ചിരിക്കുന്ന ഗുഹാസമാനമായ അറയിൽ ധ്യാന മണ്ഡപം സ്ഥിതി ചെയ്യുന്നു.
- ഉപ്പ് രസമാർന്ന കടല്‍ക്കാറ്റിനെ പ്രതിരോധിക്കുംവിധമാണ് ശില്പി ഈ കലാസൃഷ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
- 2014 ഏപ്രില്‍ രണ്ടിനാണ് ശിവരൂപത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
- പരമശിവന്റെ ഏറ്റവും വലിയ ശയനരൂപം, 25 മുഖങ്ങളുള്ള പൂർണ്മ രൂപം, ഒമ്പതോളം നൃത്തരൂപങ്ങൾ എന്നിവ ഭൂമിയ്ക്കടിയിൽ കാണാം.
- തിരുവനന്തപുരം പൂവർ റൂട്ടിൽ ആഴിമലയിൽ നിന്നു നൂറുമീറ്ററോളം ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 20 കി. മീ സഞ്ചരിക്കേണ്ടതുണ്ട്.
Picture courtesy-arun
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.