കുട്ടികൾക്ക് ആ രേഖകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈ കൊണ്ട് ലഭിക്കണമെന്നാണ് ആഗ്രഹമെന്നും ഇക്കാര്യത്തിൽ നേരിട്ട് കാണാൻ പോകുകയാണെന്നും ബോബി ചെമ്മണ്ണൂർ. തീ കൊളുത്തി മരിച്ച ദമ്പതിമാരുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും ഒഴിപ്പിക്കാൻ ശ്രമിച്ച സ്ഥലം. വിലയ്ക്കു വാങ്ങി അവരുടെ മക്കൾക്കു നൽകാൻ വ്യവസായി ബോബി ചെമ്മണൂർ എത്തിയിരുന്നു . നന്ദിയുണ്ടെന്നും സർക്കാർ ഭൂമിയും വീടും നൽകുമെന്നതിനാൽ വേണ്ടെന്നും രാജന്റെ മക്കൾ. ഭൂമി കൈമാറേണ്ടതു സർക്കാരാണെന്നും അപ്പോൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയാണ് വാഗ്ദാനം സ്നേഹപൂർവം നിരസിച്ചത്. തിരുവനന്തപുരത്ത് തുടരുകയാണെന്ന് കാണിച്ച് ബോബ ചെമ്മണ്ണൂരിട്ട പോസ്റ്റ് ഇങ്ങനെ
ഞാൻ ഇന്നലെ, നെയ്യാറ്റിൻകരയിലെ ഭൂമി ഒഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ വീട്ടിൽ പോയിരുന്നു. അവരുടെ കുട്ടികൾക്ക് ആ വീടും സ്ഥലവും വാങ്ങി നൽകുവാനുള്ള രേഖകൾ കൈമാറാനാണ് ഞാൻ അവിടെ ചെന്നത്. എന്നാൽ അവർ ആ എഗ്രിമെന്റ് വാങ്ങാൻ വിസമ്മതിക്കുകയാണുണ്ടായത്.
എന്നാൽ അവിടെ നിന്ന് എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികൾക്ക് ആ രേഖകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈ കൊണ്ട് ലഭിക്കണമെന്നാണ്.
ഞാൻ ആലോചിച്ചപ്പോൾ അത് കുട്ടികളുടെ ന്യായമായ ഒരു ആഗ്രഹമാണെന്നാണ് തോന്നിയത്.
മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നൽകുവാൻ ഏറെ അനുയോജ്യനുമാണ്. അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.
അപ്പോൾ ഇക്കാര്യം ഞാൻ തന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ടു അപേക്ഷിക്കുവാൻ പോവുകയാണ്. അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകൾ കുട്ടികൾക്ക് നൽകണമെന്ന്. അതിനായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം അറിയിക്കാനായി ഞാൻ തിരുവനന്തപുരത്ത് തുടരുകയാണ്.
#BobyChemmanur
ഞാൻ ഇന്നലെ, നെയ്യാറ്റിൻകരയിലെ ഭൂമി ഒഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ വീട്ടിൽ പോയിരുന്നു. അവരുടെ കുട്ടികൾക്ക്...
Posted by Boby Chemmanur on Saturday, January 2, 2021
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.