വാഹനങ്ങളുമായി ഇന്നു മുതൽ നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക, ഇനി പരിശോധന ഇങ്ങനെ

 

vehicle check

ദേശീയ റോഡ് സുരക്ഷാ വാരാചരണമാണ് വരുന്നത്, മോട്ടർ വാഹനവകുപ്പും പൊലീസും ചേർന്ന് റോഡിലെ നിയമ ലംഘനങ്ങൾ തടയാൻ ഒരുമിച്ചിറങ്ങുന്നു. ജനുവരി 30 വരെ അനധികൃത പാർക്കിങ് പരിശോധന ശക്തമാക്കും


ഫെബ്രുവരി 1 മുതൽ 6 വരെ ഹെൽമെറ്റ്–സീറ്റ് ബെൽറ്റ് പരിശോധനകൾ , 10 മുതൽ 13 വരെയുള്ള തീയതികളിലായി അമിത വേഗ പരിശോധനയും.  7 മുതൽ 17 വരെ മദ്യപിച്ച് വാഹനമോടിക്കൽ, സീബ്ര ക്രോസിങ്, സ്റ്റോപ് ലൈൻ ക്രോസിങ്, മീഡിയൻ ഓപ്പണിങ്ങിന്റെ വശങ്ങളിൽ പാർക്കിങ് എന്നിങ്ങനെയുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്യും.  


സിഗ്നലുകളിലെ റെഡ് ലൈറ്റ് കാണാത്ത മട്ടിൽ പോയാൽ ഫൈൻ വീട്ടിലെത്തും. നോ പാർക്കിങ് ബോർഡ് വച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവരെയും ബസ് ബേകളിലല്ലാതെ ബസ് പാർക്ക് ചെയ്യുന്നവരെയും പിടികൂടുംഅമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്ക് ലൈസൻ റദ്ദാക്കലും റോഡ് സുരക്ഷാ ക്ളാസും ഉണ്ടായിരിക്കും. 


അഭിപ്രായങ്ങള്‍