ഇത് ചരിത്ര ദിവസമെന്ന് ദിലീപ്, മാസ്റ്ററിനെ വരവേൽക്കാൻ ചാലക്കുടിയിലെ വിജയ് ആരാധകർക്കൊപ്പം


മാധ്യമങ്ങളിലൂടെ വന്നിരുന്ന വാർത്തകൾ കണ്ട് തെറ്റിദ്ധരിച്ചതാണ് തന്റെ ഫേസ്ബുക്ക് പേജിൽ വിമർശനങ്ങളും , ഹാഷ്ടാഗുകളും കമന്റ് ചെയ്യാൻ കാരണമെന്നു ദിലീപ് വിജയ് ഫാൻസിനോടു പറഞ്ഞു. മാസ്റ്ററിനെ വരവേൽക്കാൻ ചാലക്കുടിയിലെ വിജയ് ആരാധകർക്കൊപ്പം ദിലീപും എത്തിയെന്നാണ് റിപ്പോർട്ടുകൾ

ദിലീപേട്ടന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു– ഇത്
മലയാള സിനിമയ്ക്ക് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. 

അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ 'മാസ്റ്ററിന്' എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ .

അഭിപ്രായങ്ങള്‍