ഈ ലൈറ്റുകൾ ആഢംബര കാറുകളിലുണ്ടല്ലോ, പിന്നെ നമ്മുടെ വണ്ടിയിൽ പിടിപ്പിച്ചാൽ എങ്ങനെ കേസു വരും

വാഹന ഓൾട്ടറേഷന്റെ ഭാഗമായി ഓണ്‍ലൈനിൽനിന്നും കടകളിൽ നിന്നും വാങ്ങി പലരും എച്ച്ഐ‍ഡി എൽഇഡി ലൈറ്റുകൾ‌ ഫിറ്റ് ചെയ്യും. നിലവിലെ നിയമപ്രതാരം 24 വോൾട്ടുള്ള ബൾബുകളുടെ ശേഷം 70–75 ആണ്, അതോപോലെ 12 വോട്ടുള്ളത് 65 വാട്സിലും കൂടരുത്. പ്രധാന കാർ നിർ‌മാതാക്കളെല്ലാം 55-60 വാട്സ് ഹാലജൻ ബൾബുകളാണ് ഉപയോഗിക്കുന്നത്.... ചെറുകിട വാഹനങ്ങളിൽ പോലും ഇരട്ടി പവറുള്ളതാണ് ഉപയോഗിക്കുന്നതും, പലരും ഡിം ചെയ്യാതെ എതിരെ വരുന്നവരുടെ അപകടത്തിനു കാരണമാകുകകയും ചെയ്യും. ആഡംബര കാറുകളിൽ5 അടിക്കു മുകളിലേക്കു വെളിച്ചം പരക്കാതിരിക്കാനുള്ള ബിം റെസ്ട്രിക്ഷൻ സംവിധാനം ആഢംബര കാറുകളിലുണ്ട്. എതിരെ വരുന്നവരുടെ കണ്ണുകളിലേക്കു തുളച്ചു കയറാതെ ഈ സംവിധാനം സംരക്ഷിക്കും എന്നാൽ സാധാരണ ബൾ‌ബ് മാറ്റി ഇത് ഘടിപ്പിച്ചാൽ അപകടങ്ങൾക്കിടയാകും. എച്ച്ഐഡി ലൈറ്റുകൾ ... ക്വാർട്സ് കൊണ്ടു നിർമിച്ച ബൾബിനുള്ളിൽ ഉയർന്ന മർദത്തിൽ സെനോൺ വാതകമാണുള്ളത്. അകന്നിരിക്കുന്ന രണ്ടു ടങ്സ്റ്റൻ ഇലക്ട്രോഡുകൾക്കിടയിലുണ്ടാകുന്ന വിദ്യുത്‌സ്ഫുലിംഗം മൂലം ഇതിനുള്ളിൽ അയോണീകരണം നടന്ന് നല്ല പ്രകാശം ലഭിക്കും.വൈദ്യുതി പ്രസരിപ്പിക്കാൻ ഇതിനു സാധാരണ ട്യൂബ്‌ലൈറ്റുകളുടെപോലെ ഒരു ബല്ലാസ്റ്റ് ഉണ്ട്. ഹെഡ് ലൈറ്റ് ഡിം ചെയ്യാതിരിക്കുന്നതും മോട്ടോര്‍ വാഹനനിയമമനുസരിച്ച് 500 രൂപ മുതല്‍ 1000 രൂപ വരെ ശിക്ഷ ലഭിക്കും. പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷന് സർട്ടിഫിക്കറ്റ് റദ്ദാക്കിയേക്കാം, ലൈസൻസും കട്ട് ആയേക്കും Photo by Vraj Shah from Pexels

അഭിപ്രായങ്ങള്‍