സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് മൂന്ന് മാസത്തെ സൗജന്യ ഡ്രൈവിംഗ് പരിശീലനം നല്‍കും. കാസര്‍കോട് ഗവ.ഐ.ടി.ഐയിസാണ് പരിശീലനം. പരിശീലന കാലയളവില്‍ പഠിതാക്കള്‍ക്ക് സ്റ്റൈപെന്‍ഡ് ലഭിക്കും. താല്പര്യമുള്ളവര്‍ ജാതി, വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജനുവരി 12ന് രാവിലെ 10 ന് വിദ്യാനഗറിലുള്ള ഗവ. ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 0499425640, 9497142587
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.