സൂപ്പർ ഹിൽ സ്റ്റേഷൻ, ഇടുക്കി അണക്കെട്ട് ദാ കൺ മുന്നിൽ; പെട്ടിമുടിയിലും കോട്ടപ്പാറയിലും പോകാം




സൂപ്പർ ഹിൽ സ്റ്റേഷൻ, ഇടുക്കി അണക്കെട്ട് ദാ കൺ മുന്നിൽ; പെട്ടിമുടിയിലും കോട്ടപ്പാറയിലും പോകാം മഞ്ഞമൂടിയ മലനിരകളാൽ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കോട്ടപ്പാറയും പെട്ടിമുടിയും.സ്വര്‍ഗം ഭൂമിയില്‍, നമ്മുടെ മുന്നിലായി ഇങ്ങനെ വെള്ളപ്പുതപ്പിട്ടു നീണ്ടു നിവർന്നു കിടക്കും. 

 പുലർച്ചെ 3 മുതലാണ് മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ദൃശ്യഭംഗി കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെത്തുന്നത്. വണ്ണപ്പുറത്തു നിന്നു മുള്ളരിങ്ങാട് റൂട്ടിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയിൽ എത്താം.... 

കോട്ടപ്പാറ കുരിശുപള്ളിക്കു സമീപത്തുനിന്നു 150 മീറ്റർ നടന്നാൽ വ്യൂ പോയിന്റിൽ എത്താം. കൊച്ചി ധനുഷ്കോടി പാതയിൽ കൂമ്പൻപാറ മുസ്ലീം പള്ളിക്കു സമീപമെത്തി എട്ടേക്കർ വഴിയാണ് പെട്ടിമുടിയിലെത്തുന്നത്. അടിമാലിയിൽ നിന്നു തലമാലി വഴി 5 കിലോമീറ്റർ‌ ദൂരമാണ് കോട്ടപ്പാറയ്ക്കുള്ളത്. കല്ലാർ‌ മാങ്കുളം രോഡിൽ കുരിശുപ്പാറയിൽനിന്നും കോട്ടപ്പാറയിൽ എത്താം

അഭിപ്രായങ്ങള്‍