ഓപ്പറേഷൻ സ്ക്രീൻ തുടങ്ങി: വണ്ടിയെടുക്കുന്നതിനു മുൻപ് ഇത് ഉറപ്പായും വായിക്കൂ...

mvd-screen

മോട്ടർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സ്ക്രീൻ’ ആരംഭിച്ചിരിക്കുകയാണ് അറിയേണ്ടവ–

വാഹനത്തിനുള്ളിലെ കാഴ്ച മറയ്ക്കുവന്നതിനാൽ കർട്ടനും കൂളിങ് ഫിലിമും  പാടില്ലെന്ന കോടതി ഉത്തരവിനെത്തുടർന്നുള്ള പരിശോധനയാണ് നടക്കുന്നത്.

പരിശോധനയിൽ പിടിക്കപ്പെട്ടാൽ

1250 രൂപപിഴ അടച്ചശേഷം കർട്ടനും കൂളിങ് ഫിലിമും ഇളക്കി മാറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാക്കണം

വിസമ്മതിച്ചാൽ

വാഹന റജിസ്ട്രേഷൻ റദ്ദാക്കും. പിടിക്കപ്പെട്ടിട്ടും പിഴ അടച്ചില്ലെങ്കി‍ൽ വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.

ഇളവുള്ളവർ

ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊഴികെ ആര്‍ക്കും ഇളവില്ല

മന്ത്രിമാർക്കും പൊലീസുദ്യോഗസ്ഥർക്കും

ഇളവില്ല, മുഖ്യമന്ത്രി, ഗവർണര്‍ എന്നിവർ സെഡ് പ്ളസ് സുരക്ഷാ വിഭാഗത്തിൽ പെടുന്നതിനാൽ ഇളവ് ലഭിക്കുമെന്നും വിധി ന്യായത്തിലെ 24ാം ഖണ്ഡികയിൽ പറയുന്നു.

നിയമം വന്നതിങ്ങനെ

സുപ്രീം കോടതിയിലെ അഭിഷേക് ഗോയങ്ക വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിനെത്തുടർന്നാണ് ബ്ളാക് സൺ ഫിലിമുകൾ മുൻ പിൻ ഗ്ളാസുകളുും വിൻഡോ ഗ്ളാസുകളിലും പതിക്കാൻ പാടില്ലെന്ന വിധി പുറുപ്പെടുവിച്ചത്.

ഇ ചെലാൻ

വാഹനങ്ങൾ നിർത്താതെ തന്നെ ഇ ചെലാൻ‌ സംവിധാനത്തിലൂടെ പിഴ സ്വീകരിക്കാനാണ് നിർദ്ദേശം.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിര്‍ദേശമുണ്ട്.


മുന്‍പ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ ഇ-ചെലാന്‍ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കുവാനും സാധിക്കും. 


അഭിപ്രായങ്ങള്‍