അച്ഛനും അമ്മയും ഉറങ്ങുന്ന ആ മണ്ണ് വിലയ്ക്കു വാങ്ങി നൽകാൻ ബോബി ചെമ്മണ്ണൂർ, നന്ദിയോടെ നിരസിച്ചു രാജന്റെ മക്കൾ

നെയ്യാറ്റിൻകര ∙തീ കൊളുത്തി മരിച്ച ദമ്പതിമാരുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും ഒഴിപ്പിക്കാൻശ്രമിച്ച സ്ഥലം. വിലയ്ക്കു വാങ്ങി അവരുടെ മക്കൾക്കു നൽകാൻ വ്യവസായി ബോബി ചെമ്മണൂർ . നന്ദിയുണ്ടെന്നും സർക്കാർ ഭൂമിയും വീടും നൽകുമെന്നതിനാൽ വേണ്ടെന്നും രാജന്റെ മക്കൾ. ഭൂമി കൈമാറേണ്ടതു സർക്കാരാണെന്നും അപ്പോൾ മാത്രമേ സ്വീകരി‍ക്കുകയുള്ളൂവെന്നും വ്യക്തമാക്കിയാണ് വാഗ്ദാനം സ്നേഹപൂർവം നിരസിച്ചത്. 

 പോ‍ങ്ങിൽ ലക്ഷം വീടുകോളനിയിൽ പൊള്ളലേറ്റു മരിച്ച രാജനും ഭാര്യ അമ്പിളിയും താമസിച്ചിരുന്ന 4 സെന്റ് സ്ഥലത്തിന്റെ പേരിൽ തർക്കം ഉന്നയിച്ച കോളനിയിലെ വസ‍ന്തയിൽ നിന്നാണു ബോബി ചെമ്മണൂർ വീടിന്റെ വാങ്ങൽ കരാർ രാജന്റെ മക്കളായ രാഹുൽ, രഞ്ജിത് എന്നിവരുടെ പേരിൽ എഴുതിയത്. 

ഇപ്പോൾ വാങ്ങിനൽകിയ സ്ഥലം വസന്തയുടേതല്ലെന്നും അവർ പറ്റിച്ചിട്ടുണ്ടാകുമെന്നും ഇരുവരും ബോബി ചെമ്മണൂരിനോടു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ വസന്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ബോബി പറഞ്ഞു. 

 തന്നെ വഞ്ചിച്ചു‍വെങ്കിൽ സുപ്രീംകോടതി വരെ സമീപിക്കുമെന്നു പറഞ്ഞ ശേഷമാണ് ബോബി മടങ്ങിയത്. കുട്ടികൾക്ക് എന്തുസഹായം വേണമെങ്കിലും ചോദിക്കാമെന്ന് ബോബി പറഞ്ഞു. ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങൾ വിളിച്ചു രാജന്റെ മക്കൾ താമസിച്ച വീട് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർ‍ഥിച്ചതിനെ തുടർന്നാണ് എത്തിയതെന്ന് ബോബി പറഞ്ഞു. 

കുട്ടികളെ തൃശൂരിലെ വീട്ടിലേക്കു കൊണ്ടു പോകുമെന്നും പുതിയ വീട് നിർമിച്ച ശേഷം തിരികെ എത്തിക്കുമെന്നും ബോബി വാഗ്ദാനം നൽകിയിരുന്നു.. bobby chemmannur, neyyatinkara, kids, kerala

അഭിപ്രായങ്ങള്‍