ഇ.എൻ.റ്റി അസുഖങ്ങൾക്ക് സൗജന്യ ചികിത്സ, സർജൻ, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങളും

health

തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെ ശ്രവ്യ ഇ.എൻ.റ്റി ഒ.പി പ്രവർത്തിക്കും. 

ഇ.എൻ.റ്റി സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സയും,നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചിട്ടുള്ള രോഗ നിർണ്ണയവും, ഇ.എൻ.റ്റി സർജൻ, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങളും ലഭിക്കും. 

കൂടാതെ കേൾവി പരിശോധന, സ്പീച്ച് തെറാപ്പി, ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ സ്‌കാനിംഗ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം എന്നിവയും പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കും. 

മെഡിക്കൽ ക്യാമ്പുകളും, പൊതുജന ബോധവത്ക്കരണ പരിപാടികളും നടത്തുന്നുണ്ട്. ഫോൺ: 0471-2463746, 9447558362.

അഭിപ്രായങ്ങള്‍