തിരുനക്കര ശിവനെ തളയ്ക്കുന്നതിനു സമീപം , മുളങ്കാട് വളർത്തും

കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ ആന തിരുനക്കര ശിവന്റെ ആരോഗ്യ സംരക്ഷണത്തിന് മുളങ്കാട് ഒരുങ്ങുന്നു, എരണ്ടക്കെട്ടിൽ  നിന്നു സുഖം പ്രാപിച്ച ആനയുടെ ആരോഗ്യം കണക്കിലെടുത്താണ് നടപടി.

ആനയെ തളയ്ക്കുന്ന ഇടത്ത് ഉഗ്രമായ വെയിലാണ്, ഇല കൊഴിയാത്തതും വേഗം വളരുന്നതുമായ മുള വെച്ചു പിടിപ്പിക്കുന്നതോടെ തണൽ ലഭിക്കും.

വനംവകുപ്പിന്റെ സഹകരണത്തോടെയാണ് ചെയ്യുന്നത് . 55 വയസ്സ് പൂർത്തിയായ അനയുടെ കാര്യത്തിൽ‌ ആനപ്രേമി സംഘവും ഭക്തജനങ്ങളും ദേവസ്വവുമൊക്കെ പ്രത്യേക പരിഗണനയാണ് നൽകുന്നത്.

Thirunakkara sivan, elephant, thirunakkara temple

അഭിപ്രായങ്ങള്‍