മാർത്താണ്ഡവർമ്മക്കും മോഹൻലാലിനും മാത്രം സ്വന്തമായ "അനന്തവിജയം" മോതിരം, വില ലക്ഷങ്ങൾ; ഇത് ആ കുട്ടികൾക്കായി
നെയ്യാറ്റിൻകരയിലെ കുഞ്ഞുങ്ങള്‍ക്കായി തന്റെ കയ്യിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന 'അനന്തവിജയം' എന്ന മോതിരം വിൽക്കാനൊരുങ്ങി എഴുത്തുകാരി ലക്ഷ്മി രാജീവ്. പ്രിയപ്പെട്ട എഴുത്തുകാരിയുടെ മനസ്സുതൊടുന്ന പോസ്റ്റ് ഇങ്ങനെ–
കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. നെയ്യാറ്റിൻകര അനാഥരാക്കപ്പെട്ട കുട്ടികളുടെ യും അവരുടെ കണ്മുന്നിൽ വെന്തുമരിച്ച മാതാപിതാക്കളുടെയും ഓർമ്മ നിങ്ങളെ എല്ലാരേയും എന്നപോലെ എന്നെയും ദുഖിപ്പിക്കുന്നു.ഇതൊരു മോതിരമാണ്. അതീവ സമ്പന്നർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന "അനന്തവിജയം" എനിക്ക് അതിന്റെ സൃഷ്ടാവ് Ganesh സമ്മാനമായി തന്നതാണത്. ഹൈനെസ്സ് ശ്രീ മാർത്താണ്ഡ വർമ്മ ക്കും മോഹൻലാലിനും മാത്രം സ്വന്തമായിരുന്ന ഈ മോതിരം നിർമ്മിച്ചത് നാനോ ശില്പി ഗണേശാണ് .
പിന്നെയൊരു മോതിരം അതുപോലെ ഉണ്ടാക്കാൻ മടിച്ച ഗണേഷിനോട് വീണ്ടും ഒരെണ്ണം ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്തിന്റെയോ എന്റെ വിശ്വാസത്തിന്റെയോ കാരണമാകാം - അതിനു തുടർച്ചയായി ലോകത്തു പലയിടത്തു നിന്നും ഈ മോതിരത്തിനു ആവശ്യക്കാരുണ്ടായി.
ഇത് ചേച്ചിക്ക് എന്ന് പറഞ്ഞു ഗണേഷ് എനിക്കിതു സമ്മാനമായി തരുമ്പോൾ അതിന്റെ വില അറിയാവുന്ന ഞാൻ ഞെട്ടി. ഗണേഷ് ഒരു സാധാരണക്കാരനാണ്. ഞാനതു വാങ്ങി വച്ചു .അപൂർവ അവസരങ്ങളിൽ അണിഞ്ഞു.
ഇതിനുള്ളിൽ ലെൻസിലൂടെ കാണാവുന്ന ലോകത്തെ ഏറ്റവും ചെറിയ പദ്മനാഭസ്വാമി ഉണ്ട്.വിലകൊടുത്തു എനിക്ക് ഇത് ഒരിക്കലും വാങ്ങാൻ ആവില്ല. കാണാൻ മാത്രമേ ആഗ്രഹിച്ചുള്ളൂ.ഈ മോതിരം എനിക്കിനി വേണ്ട. ഈ മോതിരം സ്വന്തമായി ഉള്ള ഏക സ്ത്രീ ഞാനാണ്. ഇതിനു അനന്തവിജയം എന്ന പേരും നൽകിയത് ഞാനാണ്. ഈ മോതിരം ആർക്കെങ്കിലും വേണമെങ്കിൽ പണം തന്നാൽ നൽകാം. ആ പണം നെയ്യാറ്റിൻകരയിലെ മക്കൾക്ക് കൊടുക്കണമെന്ന് ഞാൻ ആശിക്കുന്നു. അവർക്കു സ്വന്തമായി വരുമാനം ഉണ്ടാകുന്നതു വരെ ആഹാര ചിലവിനു ഈ തുകയുടെ ബാങ്ക് പലിശ മാത്രം മതിയാവും . ഗണേഷിനോട് ഞാൻ അനുവാദം ചോദിച്ചില്ല -പക്ഷെ ഗണേഷ് നു അത് അഭിമാനം ആകുമെന്ന് എനിക്കറിയാം.
ചേച്ചിക്ക് ഗണേഷിന്റെ സ്നേഹം അനന്തവിജയംതന്നെയാണ് . ആവശ്യക്കാർ ഉണ്ടെങ്കിൽ ഗണേഷിനെ ബന്ധപ്പെടുക. തുക കുട്ടികളുടെ പേരിൽ ചെക്ക് ആയി നൽകണം.മതിലകം രേഖകളിൽ ക്ഷേത്രത്തിനു തീപിടിത്തം ഉണ്ടായി ഇലിപ്പ മരത്തിൽ ചെയ്ത പദ്മനാഭ സ്വാമി വെന്തു പോയതായി അടയാളപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടതിന്റെ നൂറു മടങ്ങു സങ്കടം ഈ ദുരന്തം അറിഞ്ഞപ്പോൾ ഉണ്ടായി.എനിക്ക് വളരെ ഐശ്വര്യമായി തോന്നിയിരുന്നു ഈ മോതിരം. മകൾക്ക് കൊടുക്കാം എന്ന് കരുതി. അത് അതീവ സന്തോഷത്തോടെ ഈ കുട്ടികൾക്ക് നല്കാൻ ഞാൻ ഒരുക്കമാണ്.
ധാരാളം പണമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ വാങ്ങുക.
സസ്നേഹം
കോടതി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ ഭാര്യയെ ചേർത്തു പിടിച്ച് രാജൻ ലൈറ്റര്‍ കത്തിച്ചത്. ഇത് പൊലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ മരണമടഞ്ഞു. നിരവധിപ്പേർ ആ കുട്ടികൾക്കായി മുന്നോട്ടുവരുന്നുണ്ട്.
neyyattinkara kids, fire accident, kerala
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.